ഞെട്ടിച്ച് ചീഫ് ജസ്റ്റിസ് ; അയോഗ്യൻ ; അമിത്ഷാ തീർന്നു
പാർലമെന്റിൽ നീറ്റ് പരീക്ഷാ വിവാദവും അയോധ്യ സംഭാവനാ അഴിമതി ആരോപണങ്ങളും ഉയർത്തിയ പ്രതിപക്ഷ പ്രതിഷേധത്തിനും രാഹുൽ ഗാന്ധിക്കെതിരായ കേസിനും പിന്നാലെയുള്ള രാഷ്ട്രീയ വിവാദങ്ങളുടെ അവലോകനം.
പാർലമെന്റിന്റെ വർഷകാല സമ്മേളനം നടക്കുമ്പോൾ, പ്രതിപക്ഷത്തിന്റെ മൂർച്ചയുള്ള ചോദ്യങ്ങൾക്ക് മുന്നിൽ നിലനിൽപ്പില്ലാതെ ഭയന്നോടുകയാണ് നരേന്ദ്ര മോദിയും അമിത് ഷായും! കോടിക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി തകർത്ത നീറ്റ് പരീക്ഷാ തട്ടിപ്പും, അയോധ്യയിലെ ഭക്തിയുടെ മറവിൽ നടന്ന കൊള്ളകളും സഭയിൽ ചർച്ചയ്ക്കെടുക്കുമ്പോൾ, പേടിച്ചരണ്ട പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും സഭയിൽ പോലും തലകാണിക്കാതെ ഒളിച്ചോടുകയാണ്!ഈ ഒളിച്ചുകളികൾക്കിടയിലാണ് ജനങ്ങളുടെ ശബ്ദമായി സഭയിൽ ജനനായകൻ രാഹുൽ ഗാന്ധി സർവ്വ ശക്തിയോടെയും പോരാടിയത്! ബിജെപിയുടെ കപടമുഖം ഒന്നൊന്നായി വലിച്ചുകീറിയ രാഹുൽ ഗാന്ധി ഭരണകൂടത്തിന്റെ ഉറക്കം കെടുത്തുകയും, അങ്കലാപ്പിലായ സംഘപരിവാർ അഴിഞ്ഞാടുകയും ചെയ്യുമ്പോൾ, അവരുടെ തരംതാഴ്ന്ന പ്രതികാര രാഷ്ട്രീയമാണ് വീണ്ടും പുറത്തുവരുന്നത്!അയോധ്യ രാമക്ഷേത്രത്തിലേക്ക് ഭക്തർ നൽകിയ കോടിക്കണക്കിന് രൂപയുടെ സംഭാവനകൾ വെട്ടിച്ചുവെന്ന ഞെട്ടിക്കുന്ന യാഥാർത്ഥ്യം പാർലമെന്റിന് മുന്നിൽ പ്രതിപക്ഷം തുറന്നുകാട്ടി. സ്വതന്ത്ര എംപി പപ്പു യാദവ്, അയോധ്യയുടെ ജനപ്രതിനിധിയായ അവധേഷ് പ്രസാദ്, രാഹുൽ ഗാന്ധി എന്നിവർ ചേർന്ന് നടത്തിയ പ്രതിഷേധം ബിജെപിയുടെ കള്ളത്തരങ്ങൾക്കുള്ള കനത്ത പ്രഹരമായിരുന്നു. ക്ഷേത്രത്തിൽ വീഴുന്ന പണം സ്വന്തം പോക്കറ്റിലാക്കുന്ന സംഘപരിവാർ അഴിമതിയുടെ ചിത്രം തുറന്നുകാട്ടിയപ്പോൾ ഭരണകൂടത്തിന്റെ നിയന്ത്രണം പൂർണ്ണമായും നഷ്ടപ്പെട്ടു!ഉത്തരം മുട്ടിയപ്പോൾ ബിജെപി തങ്ങളുടെ സ്ഥിരം അടിയന്തരാവസ്ഥ അടവ് പുറത്തെടുത്തു. പോലീസിനെ വിട്ട് കേസ് കൊടുക്കുക! യുപിയിലെ വാരണാസിയിൽ രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾക്കെതിരെ കള്ളക്കേസ് ചുമത്തിയിരിക്കുകയാണ്! സനാതന ധർമ്മത്തെ അപമാനിച്ചു, മതവികാരം വ്രണപ്പെടുത്തി എന്നൊക്കെയുള്ള പൊള്ളയായ ന്യായങ്ങൾ പറഞ്ഞ്, സ്വന്തം പോലീസിനെയും വേഷംകെട്ടിയ അനുചരന്മാരെയും മുന്നിൽ നിർത്തി ബിജെപി കളിക്കുന്ന ഈ നാടകം ആർക്കാണ് മനസ്സിലാകാത്തത്?

അയോധ്യയിൽ ഭക്തർ നൽകിയ പണത്തിന് രസീത് നൽകുന്നില്ല, അഴിമതിയുടെ തെളിവുകളായ സിസിടിവി ദൃശ്യങ്ങൾ പോലും അപ്രത്യക്ഷമാക്കുന്നു എന്ന് സമാജ്‌വാദി പാർട്ടി എംപിമാർ ഉറക്കെ വിളിച്ചുപറയുമ്പോൾ, അതിന് മറുപടി പറയാൻ ധൈര്യമില്ലാത്തവരാണ് മതത്തിന്റെ പേരിൽ ജനങ്ങളെ വർഗ്ഗീയമായി വിഭജിക്കാൻ നോക്കുന്നത്!ചോദ്യം ചോദിക്കുന്ന രാഹുൽ ഗാന്ധിയെ കേസുകളിൽ കുടുക്കി, പാർലമെന്റിൽ നിന്ന് വീണ്ടും അയോഗ്യനാക്കി പുറത്താക്കാമെന്നത് ബിജെപിയുടെ കവലച്ചട്ടമ്പിത്തരവും വെറും വ്യാമോഹവുമാണ്! മുൻപും നിങ്ങൾ ഇത് നോക്കിയതല്ലേ? 2019-ലെ ഒരു പ്രസംഗത്തിന്റെ പേരിൽ ഗുജറാത്തിലെ കോടതിയെ ഉപയോഗിച്ച് ശിക്ഷ വാങ്ങിച്ച്, മണിക്കൂറുകൾക്കുള്ളിൽ രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കി നിങ്ങൾ അഹങ്കരിച്ചു. പക്ഷേ അന്ന് രാജ്യത്തിന്റെ പരമോന്നത കോടതിയിൽ നിന്ന് നിങ്ങളുടെ മുഖത്തടിച്ച പോലെയുള്ള വിധി വന്നത് മറന്നുപോയോ?അന്ന് സുപ്രീം കോടതി നൽകിയ കനത്ത തിരിച്ചടിയിൽ നിന്നും ബിജെപി ഒന്നും പഠിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് വാരണാസി പോലീസിനെ മുൻനിർത്തിയുള്ള ഈ നെട്ടോട്ടം . ബിജെപിയും അവരുടെ ഏജന്റുമാരും ഒന്നോർത്തുവെക്കുക; കള്ളക്കേസുകളും ഭീഷണികളും കാട്ടി ഭയപ്പെടുത്തി വായടപ്പിക്കാൻ ഇത് നിങ്ങളുടെ ശാഖയല്ല. ഇത് കോടിക്കണക്കിന് വരുന്ന രാജ്യത്തെ ജനങ്ങളുടെ ഒരേയൊരു ശബ്ദമായ രാഹുൽ ഗാന്ധിയാണ്! ജനങ്ങളെ വഞ്ചിക്കുന്ന നിങ്ങളുടെ അഴിമതി ഭരണത്തിനെതിരെ, ഭക്തിയുടെ മറവിലെ നിങ്ങളുടെ കൊള്ളകൾക്കെതിരെ കോൺഗ്രസും പ്രതിപക്ഷവും പോരാടുക തന്നെ ചെയ്യും!
അർഷ കെ.എസ്