തന്റേടമുണ്ടോടോ... അമിത്ഷാ ; സഭയിൽ തിളച്ച് KC

കെ സി വേണുഗോപാൽ അമിത് ഷായെതിരെ കടുത്ത നിലപാടുമായി രംഗത്ത്; FCRA, ഡീലിമിറ്റേഷൻ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെതിരെ ശക്തമായ മുന്നറിയിപ്പുമായി കോൺഗ്രസ്.

Aug 10, 2026 - 10:06
Updated: 1 month ago
0
തന്റേടമുണ്ടോടോ... അമിത്ഷാ ; സഭയിൽ തിളച്ച് KC

കുറച്ചു ദിവസമായി കെ സി വേണുഗോപാൽ വലിയ കലിപ്പിലാണ്. നിരന്തരം കോൺഗ്രസ്സിനെ വിമർശിക്കുന്ന കോൺഗ്രസ്സിന്റെ എം പിയായ ശശി തരൂരിനെ നല്ല രണ്ടെണ്ണം കൊടുത്തത് വേണ്ട സമയത്തു തന്നെയാണ്. അത് കഴിഞ്ഞിപ്പോൾ സഭയിൽ വരാതെ ഒളിച്ചിരിക്കുന്ന  അമിത്  ഷായിക്കെതിരെയും  കൊടുങ്കാറ്റായി മാറുന്ന കെ സി യെയാണ് കണ്ടത്. ജനങ്ങളുടെ വോട്ടുംവാങ്ങി ജയിക്കുക മാത്രമല്ല, രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായിട്ട് സഭയിൽ വരാതെ മുങ്ങി നടക്കുന്ന അമിത്ഷായെ കഴുത്തിനു പിടിച്ചിരിക്കുകയാണ് കെ സി വേണുഗോപാൽ.  ആഭ്യന്തര മന്ത്രിയായാൽ പോരാ സഭയിൽ വരണമെന്നും  അമിത് ഷാ സഭയിൽ എത്തുന്നതുവരെ പാർലമെന്റ് നടപടികളുമായി പ്രതിപക്ഷം സഹകരിക്കില്ലെന്നും തറപ്പിച്ചു പറഞ്ഞിരിക്കുകയാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. അതും വെറുതെ കൈയും വീശി വന്നാൽ പോരാ.. മണ്ഡല പുനർനിണയവുമായി ബന്ധപ്പെട്ട ബില്ല് അവതരിപ്പിക്കുന്നതിനു മുൻപ് സർവകക്ഷി യോഗം വിളിക്കണം. അതിൽ എല്ലാ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോടും കാര്യങ്ങൾ തുറന്നു പറയണം. എന്നുവെച്ചു എല്ലാ തോന്യവാസങ്ങളും ഇവിടെ നടക്കില്ല എന്നുള്ള താകീതും കെ സി വേണുഗോപാൽ നൽകുന്നുണ്ട്. അതായത്, എഫ്.സി.ആർ.എ ബില്ല് നടപ്പാക്കാൻ കോക്കിൽ ജീവനുണ്ടെങ്കിൽ അനുവദിക്കില്ല. ആർ.എസ്.എസ് ബന്ധമുള്ള സംഘടനകൾ വിദേശ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്നും അമിത് ഷാക്ക് തന്റേടമുണ്ടെങ്കിൽ ആദ്യം ആർ.എസ്.എസിനെ നിയന്ത്രിക്കാൻ നോക്കണമെന്നും കെ.സി. വേണുഗോപാൽ വെല്ലുവിളിച്ചു. ആർ.എസ്. എസ്സിന്റെ പ്രവർത്തനങ്ങൾ ഒളിപ്പിച്ച വെച്ച്  ബാക്കിയുള്ളവരെ മാത്രം നോക്കാൻ നാണമില്ലേ അമിത് ഷാ എന്നാണ് കെ സി ചോദിച്ചിരിക്കുന്നത്. അതുകൊണ്ട് ഒരു ഭാഗം മാത്രം നോക്കാതെ തന്റേടമുണ്ടങ്കിൽ ആർ.എസ്.എസ്സിനെയും ഒന്ന് ഓടിച്ച് നോക്കുവെന്നുള്ള മുന്നറിയിപ്പാണ് കെ സി നല്കയിരിക്കുന്നത്.   സമീപകാലത്തോന്നും കാണാത്ത ഒരു കെ സിയെയാണ് ഇന്നലെ കണ്ടത്. ജനങ്ങളിൽ നിന്നും ഒളിച്ചു കഴിയുന്ന ആഭ്യന്തര മന്ത്രിയെ തൂക്കിയെടുത്ത് സഭയിൽ എത്തിക്കാൻ ഉള്ള നീക്കങ്ങളാണ് രാഹുൽ ഗാന്ധിയും സംഘവും നടത്തുന്നത്. അതിന്റെ ചുക്കാൻ പിടിക്കുന്നത് കെ സി വേണുഗോപാൽ ആണ്. അമിത്ഷാ വരികയും വേണം ചോദ്യത്തിന് ഉത്തരം നൽകുകയും വേണം അത് കഴിഞ്ഞിട്ട് മതി വീമ്പിളക്കൽ എന്ന വ്യക്തമായ താകീത് ആണ് കെ സി നൽകിയിരിക്കുന്നത്.

അതായത്,ജന്തർ മന്തറിൽ വിദ്യാർഥികൾക്കെതിരെ അതിക്രമത്തിന് ഉത്തരവിട്ടത് ആരാണ് എന്ന് ആഭ്യന്തര മന്ത്രി സഭയിൽ വന്ന് പറയാതെ പ്രതിപക്ഷം ഒരിഞ്ച് സഹകരിക്കില്ലയെന്ന് കെ സി ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു. അത് ഞങ്ങളുടെ മാത്രം ആവശ്യമല്ല. ഇന്ത്യയിലെ വിദ്യാർഥികൾ എല്ലാവരും ആവശ്യപ്പെടുന്നതാണ്. അമിത്ഷാ സഭയിൽ വന്ന് ഈ കാര്യത്തിൽ വിശദീകരണം നൽകണം, വ്യക്തത വരുത്തണം. അത് വരെ പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കില്ലയെന്ന വ്യക്തമായ സൂചന നല്കയിരിക്കുകയാണ് കെ സി വേണുഗോപാൽ.  ഡീലിമിറ്റേഷന്റെ കാര്യത്തിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് കിരൺ റിജിജുവിനെ വിളിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തന്നെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ഈ രണ്ടുമൂന്ന് ദിവസത്തിനുള്ളിൽ എഫ്സിആർഎ തട്ടിക്കൂട്ടി കൊണ്ടുവരാം എന്ന് വിചാരിച്ചാൽ ആ പൂതി മനസ്സിലിരിക്കത്തേ ഉള്ളൂ എന്ന് കേന്ദ്ര സർക്കാർ മനസ്സിലാക്കണമെന്ന മുന്നറിയിപ്പും കെ സി നൽകി. .ഈ നാട്ടിലെ ന്യൂനപക്ഷങ്ങളെയും മാന്യമായി പ്രവർത്തിക്കുന്ന എൻ.ജി.ഒകളെയും ലക്ഷ്യമിട്ട് എഫ്.സി.ആർ.എ ബില്ല് കൊണ്ടുവന്ന് പാസാക്കാമെന്ന് കരുതേണ്ട. ഇന്നലെ കിരൺ റിജിജു പറഞ്ഞത് സമയമാകുമ്പോൾ അമിത്ഷാ വരും എന്നാണ്. അത് മനസ്സിൽ വെച്ചാൽ മതിയെന്നും ഇന്ത്യയിലെ വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് കണ്ണും ലാത്തി ചാർജും ടിയർ ഗ്യാസും വെച്ച് മർദിക്കാൻ ഉത്തരവിട്ടത് ആരാണെന്ന ചോദ്യത്തിന് ഉത്തരം പറയാൻ അമിത് ഷാ വരില്ലേ എന്നുള്ള കെ സിയുടെ ചോദ്യം ബിജെപിയിൽ ഇപ്പോൾ ഒരു ഇടിമുഴക്കം സൃഷ്ടിച്ചിരിക്കുകയാണ്. എഫ്സിആർഎ ബിൽ അവതരിപ്പിക്കാൻ അമിഷാ വരും എന്നാണ് കഴിഞ്ഞ ദിവസം ലോക്സഭയിലെ കോറിഡോറിൽ നിന്ന് പറയുന്നത് കേട്ടത്. ആ പൂതി അമിത്ഷാ മനസ്സിൽ വെച്ചാൽ മതി.  ഈ ജനവിരുദ്ധ ബില്ല് പാസാക്കാൻ അമിത്ഷാ വന്നാലും ശക്തമായ പ്രതിഷേധം പാർലമെന്റിൽ നേരിടേണ്ടി വരും എന്ന കാര്യത്തിൽ സംശയം വേണ്ട. ഈ ബില്ല് ഭരണഘടനാ വിരുദ്ധവും ജനദ്രോഹപരവുമാണ്. അത്തരമൊരു ബില്ല് പാസാക്കുന്നതിന് അനുവദിക്കില്ല. തന്റേടം ഉണ്ടെങ്കിൽ അമിത്ഷാ ആർഎസ്എസിനെ നിയന്ത്രിക്കാൻ നോക്ക്. ആർ.എസ്.എസ് ഒരു  രജിസ്ട്രേഡ് സംഘടന പോലും അല്ല. എന്നിട്ടും എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങൾ വാങ്ങുന്നുണ്ട്. വിദേശങ്ങളിൽ നിന്നും എത്രയോ കാശ് വാങ്ങുന്നുണ്ട്. അതിനൊന്നും അന്വേഷണം വേണ്ടേ? രജിസ്ട്രേഡ് ആയിട്ടുള്ള, നിയമപ്രകാരമുള്ള സംഘടനകൾക്ക് എഫ്.സി.ആർ.എ അനുസരിച്ച് പണം കിട്ടുമ്പോൾ അതിനെ നിയന്ത്രിക്കാനും വേണ്ടിവന്നാൽ ആ സ്ഥാപനങ്ങൾ ഏറ്റെടുക്കാനും വരെ അധികാരം നൽകുന്ന ഈ കരിനിയമം ഒരു കാരണവശാലും ഞങ്ങൾ അനുവദിക്കില്ല എന്നുള്ളത് കെ സി വേണുഗോപാൽ അറിയിച്ചിരിക്കുകയാണ്. ആ ബിൽ ഈ സമ്മേളനത്തിൽ പാസാക്കാൻ കഴിയില്ല.  ജനസംഖ്യാ നിയന്ത്രണം ഫലപ്രദമായി നടപ്പിലാക്കിയ സംസ്ഥാനങ്ങളുടെ കഴുത്തിന് പിടിക്കുന്ന രീതിയിലാണ് ഡീലിമിറ്റേഷൻ ബിൽ. അത് പാസ്സാക്കുമോ,  അനുകൂലിക്കുമോ എന്നൊക്കെ  ഡി.എം.കെ തീരുമാനിക്കട്ടെ. അതവരുടെ പാർട്ടിയുടെ കാര്യമാണെന്നും കെ സി പറഞ്ഞിട്ടുണ്ട്.

 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും  നോർത്ത് ഈസ്റ്റും  പഞ്ചാബും ഒഡീഷയും ഒരുപാട് പഠിച്ചിട്ടുള്ളതാണ് ഇത്തരം കാര്യങ്ങളിൽ നിന്നും. ഇന്ത്യയുടെ അഖണ്ഡത ഉറപ്പുവരുത്തേണ്ട ഒരു ഗവൺമെന്റ് ഇത്തരം ഒരു ബില്ലുമായി വരുമെന്ന് ഞാൻ വിചാരിക്കുന്നില്ല’ വന്നാൽ അപ്പോൾ കാണിച്ചുകൊടുക്കാമെന്ന വെല്ലുവിളിയാണ് കെ സി വേണുഗോപാൽ നടത്തിയിരിക്കുന്നത്. രാഹുൽ ഗാന്ധിയുടെയും സംഘത്തിന്റെയും ആക്രമണം ഭയന്ന് മാളത്തിൽ ഒളിച്ചിരിക്കുന്ന അമിത് ഷായും  മോദിയും അൽപ്പമെങ്കിലും ഉളുപ്പുണ്ടങ്കിൽ കെ സി യുടെ ഈ തെറി വിളികേൾക്കാതെ ഒന്ന് വന്നാൽ നന്നായിരുന്നു.

What's Your Reaction?

Like Like 1
Dislike Dislike 1
Love Love 0
Funny Funny 1
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User