നരബലിക്ക് പിന്നിൽ സിപിഎം നേതാവ്, 67000 മാൻമിസിംഗ് അന്വേഷണം വേണം: സുധാകരൻ

Oct 11, 2022 - 11:36
0
നരബലിക്ക് പിന്നിൽ സിപിഎം നേതാവ്, 67000 മാൻമിസിംഗ് അന്വേഷണം വേണം: സുധാകരൻ


കേരള മനസാക്ഷിയെ ഞെട്ടിച്ച നരബലിയിൽ സി പി എമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. നരബലിക്ക് പിന്നിൽ സി പി എം പ്രാദേശിക നേതാവാണെന്നിരിക്കെ  നൂറ്റാണ്ടുകൾക്ക് മുൻപുള്ള മൃഗീയ ആചാരങ്ങൾ സി പി എമ്മിലൂടെ പുനർജനിക്കുന്നുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി. കേരള പൊലീസിന്‍റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 67000 "മാൻമിസ്സിംഗ് " കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും സമാനമായ രീതിയിൽ കൂടുതൽ നരബലികൾ നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കെ പി സി സി അധ്യക്ഷൻ ആവശ്യപ്പെട്ടു. പിണറായി വിജയൻ ചരിത്രത്തിലെ ഏറ്റവും മോശം ആഭ്യന്തരമന്ത്രിയാണെന്നും സുധാകരൻ അഭിപ്രായപ്പെട്ടു. കൂടെപ്പിറപ്പിനെ പോലൊരാളുടെ ചിത കത്തിത്തീരുംമുമ്പ് കുടുംബത്തെയും കൂട്ടി ഉല്ലാസയാത്രയ്ക്ക് പുറപ്പെടാൻ മടിയില്ലാത്തവർ ഉൾപ്പെടുന്ന മുകൾത്തട്ട് മുതൽ നരബലികളിൽ സന്തോഷം കണ്ടെത്തുന്നവരുൾപ്പെടുന്ന പ്രാദേശിക തലം വരെയുള്ള സി പി എം നേതാക്കളുടെ മനസ്സ് എത്രത്തോളം ക്രൂരമാണെന്ന് കേരളം തിരിച്ചറിയണമെന്നും അദ്ദേഹം പ‌റഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User