കേന്ദ്രമന്ത്രിക്കുപ്പായം തയാര്‍; താരമാകാനൊരുങ്ങി പിടി ഉഷ

Jul 19, 2022 - 02:48
0
കേന്ദ്രമന്ത്രിക്കുപ്പായം തയാര്‍; താരമാകാനൊരുങ്ങി പിടി ഉഷ

ഡല്‍ഹി: ഇന്ത്യന്‍ ഇതിഹാസ താരം പി ടി ഉഷ രാജ്യസഭാ എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രണ്‍ദീപ് സിംഗ് സുര്‍ജേവാല, പി ചിദംബരം, കപില്‍ സിബല്‍, ആര്‍ ഗേള്‍ രാജന്‍, എസ് കല്യാണ്‍ സുന്ദരം, കെആര്‍എന്‍ രാജേഷ് കുമാര്‍, ജാവേദ് അലി ഖാന്‍, വി വിജേന്ദ്ര പ്രസാദ് തുടങ്ങിയവരും ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് രാജ്യസഭാ അംഗങ്ങളാകും. പി ടി ഉഷയെ കാത്തിരിക്കുന്നത് കേന്ദ്രമന്ത്രി പദവിയാണെന്ന വിവരവും പുറത്തുവരുന്നുണ്ട്. പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിന്റെ ആദ്യ ദിവസം വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു. ക്രിക്കറ്റ് തരാം ഹര്‍ഭജന്‍ സിംഗ്, ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല, ബീഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി എന്നിവരും മറ്റ് 25 ഓളം നേതാക്കളും ഇതില്‍ ഉള്‍പ്പെടുന്നു. പി.ടി ഉഷ, സംഗീത സംവിധായകന്‍ ഇളയരാജ എന്നിവര്‍ക്ക് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ ഹാജരാകാന്‍ കഴിഞ്ഞിരുന്നില്ല.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User