നീറ്റ് പരീക്ഷ : അടിവസ്ത്രം ഊരിയവര്‍ക്ക് പണികിട്ടി

നീറ്റ് പരീക്ഷ : അടിവസ്ത്രം ഊരിയവര്‍ക്ക് പണികിട്ടി

നീറ്റ്പരീക്ഷ വിവാദം കത്തുന്നു.  പരീക്ഷക്കെത്തിയ പെണ്‍കട്ടികളുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പരീക്ഷാ കേന്ദ്രത്തിനെതിരെ രക്ഷകര്‍ത്താക്കള്‍ കൊട്ടാരക്കര ഡിവൈഎസ്പിക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം എന്നീ വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്. പരിശോധന നടത്തിയവരെ പൊലീസ് ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. നേരത്തേ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു സംഭവത്തെ അപലപിച്ചു രംഗത്ത് എത്തിയിരുന്നു. കേന്ദ്രസര്‍ക്കാരിനെ രേഖാമൂലം പരാതി അറിയിക്കുമെന്നും സംഭവം തീര്‍ത്തും നിരുത്തരവാദപരവും അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പ്രതികരിച്ചു. നാഷ്ണല്‍ ടെസ്റ്റിങ് ഏജന്‍സിയാണ് നീറ്റ് പരീക്ഷ നടത്തുന്നത്. അവര്‍ നിയോഗിച്ച ഒരു വനിതാ ഉദ്യോഗസ്ഥയാണ് ഇത്തരത്തില്‍ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയത്. ഇത് കുട്ടികള്‍ക്ക് വളരെയധികം മാനസിക പ്രശ്‌നമുണ്ടാക്കിയെന്നും കേന്ദ്ര സര്‍ക്കാരിനെയും പരീക്ഷ സംഘടിപ്പിക്കുന്ന വിഭാഗത്തെയും അതൃപ്തി അറിയിക്കുമെന്നും മന്ത്രി പറഞ്ഞു.