പാചകവാതക വില കുറഞ്ഞു

പാചകവാതക വില കുറഞ്ഞു



കൊച്ചി: പാചക വാതക വില കുറഞ്ഞു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള സിലിണ്ടറിന്റെ വില 94 രൂപ 50 പൈസ ആണ് കുറഞ്ഞത്. എന്നാല്‍ വീട്ടാവശ്യങ്ങള്‍ക്കുള്ള സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതിയ വില 1896 രൂപ 50 പൈസ ആയി. തുടര്‍ച്ചയായിത് അഞ്ചാമത്തെ മാസമാണ് വാണിജ്യ സിലിണ്ടറുകള്‍ക്ക് വില കുറയുന്നത്. കഴിഞ്ഞ ജൂലൈ ആറിന് ഗാര്‍ഹിക ആവശ്യത്തിനുളള സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചിരുന്നു. രണ്ട് മാസത്തിനിടെ മൂന്നാമത്തെ പ്രാവശ്യമാണ് വില വര്‍ധിപ്പിച്ചിരുന്നത്. 103 രൂപയാണ് രണ്ട് മാസത്തിനിടെ കൂടിയിരുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില അന്ന് 8.50 രൂപ കുറച്ചിരുന്നു. 2035.50 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.