ശബരിമലയിൽ കോവിഡ് നിയന്ത്രണങ്ങൾ നീക്കുന്നു; മണ്ഡലകാലത്ത് പരമാവധി ഭക്തരെ പ്രവേശിപ്പിക്കും
കോവിഡ് മഹാമാരിയെ തുടർന്ന് ശബരിമലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ നീക്കാൻ ധാരണ. മണ്ഡലകാലത്ത് പരമാവധി ഭക്തരെ പ്രവേശിപ്പിക്കും. ഉന്നതതല അവലോകന യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും.
ഈ വർഷത്തെ ശബരിമല മണ്ഡലമകരവിളക്ക് മഹോൽസവത്തിനുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാനും ഉന്നതതല യോഗം തീരുമാനിച്ചു. ഓരോ വകുപ്പും പൂർത്തിയാക്കേണ്ട പ്രവൃത്തികൾ അടിയന്തരമായി തീർപ്പാക്കാനും യോഗത്തിൽ തീരുമാനമായി.