ഇഡിക്ക് തൊടാനാകില്ല : തോമസ് ഐസക്കിന് പിന്തുണയുമായി സതീശന്‍

Aug 11, 2022 - 04:09
0
ഇഡിക്ക് തൊടാനാകില്ല : തോമസ് ഐസക്കിന് പിന്തുണയുമായി സതീശന്‍

തിരുവനന്തപുരം: മുന്‍ മന്ത്രി തോമസ് ഐസക്കിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കിഫ്ബി വിഷയവുമായി ബന്ധപ്പെട്ട് ഇഡി തോമസ് ഐസക്കിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് അയച്ച സാഹചര്യത്തിലാണ് വി ഡി സതീശന്‍ നിലപാട് പരസ്യമാക്കിയത്.  കിഫ്ബി പ്രവര്‍ത്തനത്തില്‍ തോമസ് ഐസകിന് ഇഡി നോട്ടീസ് കൊടുത്തതില്‍ പ്രസക്തിയില്ല. മസാലബോണ്ട് എടുത്ത കേസ് അന്വേഷിക്കാന്‍ ഇഡിക്ക് സാധിക്കില്ലെന്നും, അത് ഇഡിയുടെ പരിധിയില്‍ വരില്ലെന്നും വി ഡി സതീശന്‍ പ്രതികരിച്ചു. 'കള്ളപ്പണം വെളുപ്പിക്കല്‍ നടന്നു എന്നതല്ല ആക്ഷേപം, വിദേശത്ത് പോയി കൂടുതല്‍ പലിശയ്ക്ക് കടമെടുത്തു എന്നാണ്. അത് ഇഡിയുടെ പരിധിയില്‍ എങ്ങനെ വരുമെന്ന് അറിയില്ല. ഇഡിയുടെ അധികാര പരിധിയില്‍ ഇത് വരില്ല എന്നാണ് എന്റെ വിശ്വാസം', വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User