രാഹുലിനെതിരെ വ്യാജ വാര്‍ത്ത; മുന്‍ ബിജെപി മന്ത്രിക്കെതിരെ കേസ് 

Jul 05, 2022 - 02:14
0
രാഹുലിനെതിരെ വ്യാജ വാര്‍ത്ത; മുന്‍ ബിജെപി മന്ത്രിക്കെതിരെ കേസ് 

ന്യൂദല്‍ഹി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ മുന്‍ ബിജെപി മന്ത്രി രാജ്യവര്‍ധന്‍ റാത്തോറിനെതിരെ കേസ്. വയനാട് ബഫര്‍ സോണ്‍ വിഷയവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ നടത്തിയ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തകര്‍ത്തിരുന്നു. ഈ സംഭവത്തോട് പ്രതികരിക്കുന്നതിനിടെ പ്രതികളെ രാഹുല്‍ ഗാന്ധി കുട്ടികള്‍ എന്ന് വിളിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ പ്രസ്താവന ഉദയ്പൂര്‍ കൊലപാതകത്തിലെ പ്രതികളെ കുറിച്ചാണെന്ന് ചൂണ്ടിക്കാട്ടിയാണ് വാര്‍ത്താ ചാനലായ സീ ന്യൂസ് വാര്‍ത്ത നല്‍കിയത്. ഇത് പിന്നീട് വലിയ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണള ഛത്തീസ്ഗഡ് പൊലീസ് റാത്തോറിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. റാത്തോറിനെ കൂടാതെ മറ്റ് നാല് പേരും കേസില്‍ പ്രതികളാണ്. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User