മെമ്മറികാര്‍ഡ് പരിശോധിക്കണമെന്ന് കോടതി ; ദിലീപിന് തിരിച്ചടി

Jul 05, 2022 - 02:30
0
മെമ്മറികാര്‍ഡ് പരിശോധിക്കണമെന്ന് കോടതി ; ദിലീപിന് തിരിച്ചടി

കൊച്ചി: നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധനയ്ക്ക് അയയ്ക്കണമെന്നാവശ്യപ്പെട്ടുള്ള ക്രൈംബ്രാഞ്ചിന്റെ ഹര്‍ജി അനുവദിച്ച് ഹൈക്കോടതി. മെമ്മറികാര്‍ഡ് പരിശോധനയ്ക്ക് അയക്കാമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. കേസില്‍ കക്ഷി ചേര്‍ന്ന എട്ടാം പ്രതിയായ നടന്‍ ദിലീപ് പ്രോസിക്യൂഷന്റെ ഈ ആവശ്യം അനുവദിക്കരുതെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. വിചാരണ വൈകിപ്പിക്കാനാണ് പ്രോസിക്യൂഷന്റെ നീക്കമെന്നാണ് ദിലീപിന്റെ വാദം. ഇത് കോടതി തള്ളി് എഫ് എസ് എല്‍ റിപോര്‍ട്ടുകള്‍ നിലവില്‍ അന്വോഷണ ഉദ്യോഗസ്ഥരുടെയും കോടതിയുടെയും കൈവശമുണ്ടായിരിക്കെ വീണ്ടും പരിശോധനവേണമെന്ന ആവശ്യം അംഗീകരിക്കരുതെന്നായിരുന്നു ദിലീപിന്റെ നിലപാട്. എന്നാല്‍ മൂന്ന് ദിവസം മതി മെമ്മറി കാര്‍ഡ് പരിശോധിക്കാനെന്നാണ് പ്രോസികൂഷന്‍ അറിയിച്ചത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User