ഗ്യാസ് വില വീണ്ടും കൂട്ടി

വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 102.5 രൂപ വർധിപ്പിച്ചു

ഗ്യാസ് വില വീണ്ടും കൂട്ടി

   102.50 രൂപ വർദ്ധിച്ച് വാണിജ്യ ആവശ്യത്തിനുള്ള പാചക വാചതകത്തിന്റെ 19 കിലോ സിലിണ്ടറുകളുടെ വില 2355.50 രൂപയായി. നേരത്തെ ഇത് 2253 ആയിരുന്നു.

   നേരത്തെ ഏപ്രില്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ എല്‍പിജി സിലിണ്ടറിന് 250 രൂപ വര്‍ധിപ്പിച്ചിരുന്നു. യുക്രൈന്‍ പ്രതിസന്ധിയും വിതരണത്തില്‍ നിലനില്‍ക്കുന്ന ആശങ്കകളുമാണ് ആഗോള ഊര്‍ജ്ജ വില ഉയരാന്‍ കാരണം.   

    നിലവില്‍ ഗാര്‍ഹിക പാചകവാതക സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചിട്ടില്ല. മാര്‍ച്ച്‌ 22 ന് സബ്‌സിഡിയുള്ള ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന്റെ വില 50 രൂപ വര്‍ദ്ധിപ്പിച്ചിരുന്നു.