നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതം'; വിടവാങ്ങൽ പ്രസം​ഗത്തിൽ രാംനാഥ് കോവിന്ദ് 

നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിന്റെ ഭാവി സുരക്ഷിതം'; വിടവാങ്ങൽ പ്രസം​ഗത്തിൽ രാംനാഥ് കോവിന്ദ് 

  അഞ്ചു കൊല്ലം മുമ്പ് രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങൾ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായെന്നും, നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിൻറെ ഭാവി സുരക്ഷിതമാണെന്നും വിടവാങ്ങൽ പ്രസം​ഗത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ്.   രാജ്യത്തിൻറെ ആകെ സഹകരണം കിട്ടി. പ്രവാസി ഇന്ത്യാക്കാരുടെ സ്നേഹം എല്ലായിടത്തും കിട്ടി. നിശ്ചയദാർഢ്യമുള്ള ജനതയിൽ രാജ്യത്തിൻറെ ഭാവി സുരക്ഷിതമാണ്.

  എല്ലാവർക്കും അവസരങ്ങൾ നല്കുന്നതാണ് ഇന്ത്യയുടെ ജനാധിപത്യം. വേരുകളോട് ചേർന്ന് നിൽക്കണമെന്ന് ഏവരോടും അഭ്യർത്ഥിക്കുന്നു. ഇന്ത്യയുടെ യാത്ര 75 വർഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിൻറെ നേട്ടങ്ങൾ അവതരിപ്പിക്കാനുള്ള അവസരമാണ്.  ജനാധിപത്യത്തിൻറെ രൂപരേഖ തയ്യാറാക്കിയത് ഭരണഘടനാ ശില്പികളാണെന്നും അദ്ദേഹം പറഞ്ഞു. ബാല്യകാലത്തെ പ്രതിസന്ധികളും അദ്ദേഹം ഓർത്തെടുത്തു. 

  സ്വാതന്ത്യം സാഹോദര്യം സമത്വം എന്നിവ കൈവിടാതിരിക്കണം. എല്ലാ ജനങ്ങൾക്കും ഒരു പോലെ അസരങ്ങളും വികസനവും എത്താനാണ് രാജ്യം ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നൽകുന്ന നയം തുടരണം. ഗാന്ധിജിയുടെ തത്വങ്ങളാണ് തന്നെ നയിച്ചത്. ഗാന്ധിയൻ തത്വങ്ങൾ ഓർക്കാൻ ഏവരും സമയം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.