ജി 20 അധ്യക്ഷ സ്ഥാനത്ത് ഇനി ഇന്ത്യ

ജി 20 അധ്യക്ഷ സ്ഥാനത്ത് ഇനി ഇന്ത്യ

ജി-20 അധ്യക്ഷസ്ഥാനത്തേക്ക് ഇന്ത്യ. രാജ്യത്തിനു വണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചുമതല ഏറ്റെടുക്കും. ഇന്ത്യോനേഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോയിൽ നിന്നാണ് ഇന്ത്യ അധ്യക്ഷ സ്ഥാനം എറ്റെടുക്കുക. ഇന്ന് ജി.20 അധ്യക്ഷസ്ഥാനം ഇന്ത്യയ്ക്ക് കൈമാറുമെങ്കിലും 2022 ഡിസംബർ 1 മുതൽ ആണ് അധ്യക്ഷനായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കാലാവധി ആരംഭിക്കുന്നത്.
ലോകത്തെ വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ജി-20 നിലവിൽ വന്നത് 1999 സെപ്റ്റംബർ 26നാണ്. പേരിൽ ഇരുപതെങ്കിലും അതിലധികം രാജ്യങ്ങൾ നിലവിൽ അം​ഗങ്ങളാണ്. പത്തൊൻപത് രാജ്യങ്ങളും പിന്നെ യൂറോപ്യൻ യൂണിയനും ചേർന്നതാണ് ഈ ഗ്രൂപ്പ്. ലോകജനസംഖ്യയുടെ 65 ശതമാനം ഈ ശതമാനം ഈ രാജ്യങ്ങളിലാണ്. ലോക ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. അതുകൊണ്ടു തന്നെ ഈ ഗ്രൂപ്പിന്റെ തീരുമാനങ്ങൾ ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ നിർണായകമാണ്.