ഉദ്ധവ് താക്കറെ കീഴടങ്ങിയോ?

കൂട്ടകെട്ട് അവസാനിപ്പിക്കാൻ തയ്യാറായി ശിവസേന

Jun 23, 2022 - 07:53
0
ഉദ്ധവ്  താക്കറെ കീഴടങ്ങിയോ?

മഹാരാഷ്ട്രയിൽ  വിമതർക്ക് കീഴടങ്ങി ഉദ്ധവ്; കോൺഗ്രസ്-എൻസിപി സഖ്യം വിടാൻ തയ്യാറെന്ന് ശിവസേനയുടെ നേതൃത്വത്തിലുള്ള വിമതരുടെ ആവശ്യത്തിന് മുന്നില്‍ മുട്ടുമുടക്കി ശിവസേന നേതൃ ത്വം. എന്‍സിപി-കോണ്‍ഗ്രസ് സഖ്യം വിടാന്‍ തയ്യാറാണെന്ന് ശിവസേന അറിയിച്ചു. മുതിര്‍ന്ന നേതാവ് സഞ്ജയ് റാവുത്താണ് ഇക്കാര്യം അറിയിച്ചത്. എംഎല്‍എമാര്‍ ഗുവാഹട്ടിയില്‍ നിന്ന് ആശയവിനിമയം നടത്തരുത്. അവര്‍ മുംബൈയില്‍ വന്ന് മുഖ്യമന്ത്രിയുമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യണം. എല്ലാ എംഎല്‍എമാരുടെയും ഇഷ്ടം ഇതാണെങ്കില്‍ മഹാവികാസ് അഘാടിയില്‍നിന്ന് പുറത്തുപോകുന്നത് പരിഗണിക്കാന്‍ ഞങ്ങള്‍ തയ്യാറാണ്. എന്നാല്‍ അതിനായി അവര്‍ ഇവിടെ വന്ന് മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യണം', സഞ്ജയ് റാവുത്ത് മുംബൈയില്‍ പറഞ്ഞു

അതേസമയം, റാവുത്തിന്റെ വാക്കുകള്‍ പൂര്‍ണ്ണമായും വിശ്വാസത്തിലടെുക്കാന്‍ വിമത എംഎല്‍എമാർ തയ്യാറായിട്ടില്ല

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User