തൃണമൂൽ കോൺഗ്രസ് വീണ്ടും പ്രതിസന്ധയിൽ; മുതിർന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി പാർട്ടി വിടുകയും രാജ്യസഭാംഗത്വം രാജി വെക്കുകയും ചെയ്തു

മമത ബാനര്‍ജി ദില്ലിയില്‍ തുടരുമ്പോഴായിരുന്നു സുഖേന്ദു ശേഖര്‍ റോയിയുടെ ഈ നീക്കം. ഈ രാജി കൊണ്ട് വിമത ക്യാമ്പിന് കൂടുതൽ ശക്തി ലഭിക്കുകയും മമത ബാനര്‍ജിക്ക് കടുത്ത വെല്ലുവിളി ഉയരുകയും ചെയ്തിരിക്കുകയാണ്.

Jun 08, 2026 - 15:02
0
തൃണമൂൽ കോൺഗ്രസ് വീണ്ടും പ്രതിസന്ധയിൽ; മുതിർന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി പാർട്ടി വിടുകയും രാജ്യസഭാംഗത്വം രാജി വെക്കുകയും ചെയ്തു

ബംഗാൾ: തൃണമൂൽ കോൺഗ്രസിൽ കാര്യങ്ങൾ കൂടുതൽ വഷളായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പാർട്ടിയെ പ്രതിരോധത്തിലാക്കി കൊണ്ട് മുതിർന്ന നേതാവ് സുഖേന്ദു ശേഖര്‍ റോയി എം പി രാജ്യസഭാംഗത്വം രാജി വെക്കുകയും പാർട്ടി വിടുകയും ചെയ്തു. മമത ബാനര്‍ജി ദില്ലിയില്‍ തുടരുമ്പോഴായിരുന്നു സുഖേന്ദു ശേഖര്‍ റോയിയുടെ ഈ നീക്കം. ഈ രാജി കൊണ്ട് വിമത ക്യാമ്പിന് കൂടുതൽ ശക്തി ലഭിക്കുകയും മമത ബാനര്‍ജിക്ക് കടുത്ത വെല്ലുവിളി ഉയരുകയും ചെയ്തിരിക്കുകയാണ്. ഇതിനിടെ ലോക്സഭ സ്പീക്കറെ ഈയാഴ്ച കണ്ട് പ്രത്യേക ബ്ലോക്കായിരിക്കാന്‍ വിമത എംപിമാര്‍ അനുമതി തേടും. എംപിമാർക്കും എംഎൽഎമാർക്കും പുറമെ ഇപ്പോൾ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും മമത ക്യാമ്പ് വിടാൻ നീക്കം ആരംഭിച്ചിട്ടുണ്ട്.

 എംഎല്‍എമാര്‍ക്ക് പിന്നാലെ എംപിമാരുടെ ക്യാമ്പിലെ ആദ്യ പൊട്ടിത്തെറിയാണിത്.നിയമസഭയിലെ പൊട്ടിത്തെറി പാര്‍ലമെന്‍റിലേക്കും വൈകാതെ എത്തുമെന്ന് സുഖേന്ദു ശേഖര്‍ റോയ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. രാജിക്ക് പിന്നാലെ  സുഖേന്ദു ശേഖര്‍ റോയിയെ ബിജെപി പാർട്ടിലേക്ക് ക്ഷണിച്ചു എന്നാൽ, ആ ക്ഷണം താൻ നിരസിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. സുഖേന്ദുവിനൊപ്പം മറ്റാരു രാജ്യസഭ എംപി കോയല്‍ മാലിക്കും രാജി വയ്ക്കുമെന്ന അഭ്യൂഹം ശക്തമാണ്. ഇനിയും എംപിമാർ രാജി വെച്ചെക്കുമെന്നാണ് സൂചന. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User