സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്

സർക്കാർ വാക്ക്‌ പാലിച്ചില്ല

സർക്കാർ ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്

ഡോക്ടർമാരുടെ വിവിധ ആവശ്യങ്ങൾ അംഗീകരിക്കാം എന്ന ആരോഗ്യമന്ത്രിയുടെ ഉറപ്പിന്മേൽ നിർത്തിയ വെച്ച സമരം, സർക്കാർ വാക്ക് പാലിക്കാത്തതിനെ തുടർന്ന് വീണ്ടും ആരംഭിച്ചു.

സ്ഥാനക്കയറ്റം, അലവൻസ്, ശമ്പള വർധനവ്, എൻട്രി കേഡറിലെ ശമ്പളത്തിൽ ഉണ്ടായ അപാകത എന്നിവ ഉന്നയിച്ചാണ് ഡോക്ടർമാരുടെ സമരം. ജനുവരി 2021 ന് ഉത്തരവായ പതിനൊന്നാം ശമ്പള പരിഷ്കരണത്തിൽ, അടിസ്ഥാന ശമ്പളത്തിലടക്കം കുറവ് വരുത്തിക്കൊണ്ട് ആരോഗ്യവകുപ്പ് ഡോക്ടർമാരോട് കടുത്ത അവഗണനയും അവഹേളനവുമാണ് സർക്കാർ കാണിച്ചത്.

ദീർഘനാൾ നീണ്ട നിസ്സഹകരണ സമരവും, നിൽപ്പ് സമരവും, സെക്രട്ടറിയേറ്റ് ധർണ്ണയും, വാഹന പ്രചരണ ജാഥയുമുൾപ്പടെയുള്ള പ്രതിഷേധങ്ങളെ തുടർന്ന് ഈ വർഷം ജനുവരി 12 ന് ആരോഗ്യമന്ത്രിയുടെയും പ്രിൻസിപ്പൽ സെക്രട്ടറിയുടെയും സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ പ്രശ്നപരിഹാരത്തിനുള്ള ഉറപ്പുകൾ കെ ജി എം ഒ എ ക്ക് രേഖാമൂലം നൽകിയിരുന്നു. അതാണ് പാലിക്കാതിരിക്കുന്നത്.