ടോൾ പ്ലാസകളിൽ ജി പി എസ് സംവിധാനം
സഞ്ചരിച്ച ദൂരത്തിന് മാത്രം പണം നൽകിയാൽ മതി
രാജ്യത്തെ ടോള്‍ പിരിവ് സംവിധാനം പരിഷ്കരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. വാഹനം സഞ്ചരിച്ച ദൂരം കണക്കാക്കി പണം ഈടാക്കാനാണ് നീക്കം. ഇതിനായി ഉപഗ്രഹ നാവിഗേഷന്‍ സൗകര്യം ഉപയോഗപ്പെടുത്തും. ഉപഗ്രഹ നാവിഗേഷനിലൂടെ വാഹനം സഞ്ചരിച്ച ദൂരം നിര്‍ണയിച്ച ശേഷം ആരുടെ പേരിലാണോ വാഹനം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് അയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും ഈ തുക നേരിട്ട് ഈടാക്കുന്ന രീതിയാണ് അവലംബിക്കാന്‍ പോകുന്നത്.
ഇതോടെ നിലവിലെ ടോള്‍ ബൂത്തുകളെല്ലാം ഒഴിവാക്കപ്പെടും. നേരിട്ട് ജി.പി.എസിലൂടെ ടോള്‍ പിരിക്കും. പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി 1.37 ലക്ഷം വാഹനങ്ങളില്‍ നിന്നും പരീക്ഷണാടിസ്ഥാനത്തില്‍ ജി.പി.എസ് വഴി ടോള്‍ പിരിവ് നടത്തിയത്. ഇത് വിജയകരമാണെന്ന് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തി.
ജര്‍മനിയെ മാതൃകയാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ ജി.പി.എസ് സംവിധാനം കൊണ്ടുവരുന്നത്. ജര്‍മനിയില്‍ നിലവില്‍ 98 ശതമാനവും ജി.പി.എസ് വഴിയാണ് ടോള്‍ പിരിക്കുന്നത് എന്നാണ് കേന്ദ്രം പറയുന്നത്. ഇതിനുവേണ്ടി ഗതാഗത നിയമത്തിൽ ഭേദഗതി നടത്തും