ജീവന് ഭീഷണിയുള്ളതിനാൽ എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റണം;സുപ്രീംകോടതിയെ സമീപിച്ച് നൂപുർ ശർമ്മ

Jul 01, 2022 - 03:45
0
ജീവന് ഭീഷണിയുള്ളതിനാൽ എല്ലാ കേസുകളും ഡൽഹിയിലേക്ക് മാറ്റണം;സുപ്രീംകോടതിയെ സമീപിച്ച് നൂപുർ ശർമ്മ

ജീവന് ഭീഷണിയുണ്ടെന്നും, തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്നുമാവശ്യപ്പെട്ട്  നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മ സുപ്രീം കോടതിയിൽ.

നബി വിരുദ്ധ പരാമർശത്തില്‍ നൂപുർ ശർമ്മയ്‍ക്കെതിരെ രാജ്യാന്തര തലത്തില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഏറ്റവും ഒടുവില്‍ രാജസ്ഥാനില്‍ ഒരാളുടെ കൊലപാതകത്തിലേക്ക് വരെ വിഷയമെത്തി.
വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തിലാണ് നൂപുർ ശർമ്മയുടെ ഹര്‍ജി. ജീവന് ഭീഷണിയുണ്ടെന്നും അതിനാല്‍ പല സംസ്ഥാനങ്ങളിലേക്ക് പോകാന്‍ കഴിയില്ലെന്നും കേസുകൾ ഒന്നിച്ച് ദില്ലി പൊലീസിന്‍റെ അന്വേഷണ പരിധിയിലേക്ക് കൊണ്ടുവരണമെന്നുമാണ് നൂപുർ ശർമ്മ ആവശ്യപ്പെടുന്നത്.

 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User