ഐഎസ് എൽ ഒമ്പതാം സീസണിന് ഇന്ന് കൊച്ചിയിൽ കൊടിയേറ്റം

ഐഎസ് എൽ ഒമ്പതാം സീസണിന് ഇന്ന് കൊച്ചിയിൽ കൊടിയേറ്റം


ദേശീയ ഫുട്ബോൾ ഐഎസ് എൽ ഒമ്പതാം സീസണിന് ഇന്നു കൊച്ചിയിൽ തുടങ്ങും. കലൂർ രാജ്യാന്തര സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളിനെ നേരിടും. രാത്രി 7.30നാണു മത്സരം. കോവിഡിന്റെ രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊച്ചിയിലെ ഹോം ഗ്രൗണ്ടിൽ കേരള ബ്ളാസ്റ്റേഴ്സ് മൽസരത്തിനിറങ്ങുന്നത്.
എന്നും കരുത്തായ ആരാധകരുടെ മുന്നിലാണ് ബ്ളാസ്റ്റേഴ്സ് കളിക്കാനിറങ്ങുക. ഗോവക്കാരൻ ജെസൽ കാർണെയ്റോ ക്യാപ്റ്റനായ ടീമിൽ സഹൽ അബ്ദുൽ സമദും എം.എസ്. ശ്രീക്കുട്ടനും അടക്കംഏഴ് മലയാളികളുണ്ട്