ഇഡിയുടെ അധികാര പരിധി ഉയര്‍ത്തി; ലക്ഷ്യം സോണിയ ഗാന്ധി

ഇഡിയുടെ അധികാര പരിധി ഉയര്‍ത്തി; ലക്ഷ്യം സോണിയ ഗാന്ധി

ദില്ലി: കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കുമിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വിശാലമായ അധികാരങ്ങള്‍ ശരിവച്ച് സുപ്രീംകോടതി. ഇസി ഐ ആര്‍ മുഴുവനായി പ്രതിക്ക് നല്‍കേണ്ട സാഹചര്യമില്ല ഇതിലെ കാര്യങ്ങള്‍ ധരിപ്പിച്ചാല്‍ മതിയാകും.അറസ്റ്റിനും പരിശോധനക്കും സ്വത്ത് കണ്ടുകെട്ടാനും അധികാരമുണ്ട്. ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥ ഭരണഘടനപരമെന്നും കോടതി വ്യക്തമാക്കി. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും എതിരെയുള്ള നാഷ്ണല്‍ ഹെറാള്‍ഡ് കേസെല്ലാം ഇഡിയുടെ പരിഗണനയിലാണ്. ഈ സാഹചര്യത്തില്‍ ഇഡിക്ക് കൂടുതല്‍ അധികാരം നല്‍കിയുള്ള സുപ്രീം കോടതി വിധി ഏത് രീതിയില്‍ ബിജെപി രാഷ്ട്രിയമായി വിനയോഗിക്കുമെന്ന് കണ്ടറിയണം.