ചൈനീസ് ഫോണുകള്‍ ഇന്ത്യയിൽ നിരോധിക്കില്ലെന്ന് കേന്ദ്രം

ചൈനീസ് ഫോണുകള്‍ ഇന്ത്യയിൽ  നിരോധിക്കില്ലെന്ന് കേന്ദ്രം

  ചൈ​നീ​സ് സ്മാ​ര്‍​ട്ട്ഫോ​ണു​ക​ള്‍ രാ​ജ്യ​ത്ത് നി​രോ​ധി​ക്കി​ല്ലെ​ന്നും,12,000 രൂ​പ​യി​ല്‍ താ​ഴെ വി​ല​യു​ള്ള ഹോണുകൾ നിരോധിക്കുമെന്ന റി​പ്പോ​ര്‍​ട്ടു​ക​ള്‍ തെ​റ്റാ​ണെ​ന്നും കേ​ന്ദ്രമ​ന്ത്രി രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ. ഇ​ന്ത്യ​ന്‍ ഫോ​ണു​ക​ള്‍​ക്ക് വി​പ​ണി​യി​ല്‍ ഇ​ടം ഉ​റ​പ്പാ​ക്കും, അ​തി​ന​ര്‍​ഥം വി​ദേ​ശ ക​മ്പ​നി​ക​ളെ ഒ​ഴി​വാ​ക്കുമെന്ന​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​ര​ത്തി​ല്‍ ഒ​രു തീ​രു​മാ​ന​വും സ​ര്‍​ക്കാ​ര്‍ പ​രി​ഗ​ണ​ന​യി​ലി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. "വി​ദേ​ശ ബ്രാ​ന്‍​ഡു​ക​ളെ ഒ​ഴി​വാ​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് പ​ദ്ധ​തി​യി​ല്ല. എ​ന്നാ​ല്‍ ഇ​ന്ത്യ​ന്‍ ക​മ്പ​നി​ക​ള്‍​ക്കും ഇ​ന്ത്യ​ന്‍ വി​ത​ര​ണ​ക്കാ​ര്‍​ക്കും ഇ​ടം ഉ​റ​പ്പാ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കും' - മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.