കരിങ്കൊടി കാണിച്ചാൽ വധശ്രമം : കമ്മ്യൂണിസ്റ്റ് ചട്ടം അവിടം വരെ എത്തിയോ ? : പി.സി.തോമസ്

Jul 19, 2022 - 12:46
Updated: 4 years ago
0
കരിങ്കൊടി  കാണിച്ചാൽ വധശ്രമം : കമ്മ്യൂണിസ്റ്റ് ചട്ടം അവിടം വരെ എത്തിയോ ? : പി.സി.തോമസ്

   മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാൻ ‘നിർദ്ദേശങ്ങൾ കൊടുത്തതിന്,’ എന്നു പറഞ്ഞ് ശബരിനാഥിനെതിരെ വധശ്രമത്തിന് കേസെടുക്കാൻ വരെ കമ്മ്യൂണിസത്തിന്റെ ചട്ടങ്ങളും തത്വങ്ങളും മാറിയോ, എന്ന് കേരള കോൺഗ്രസ് വർക്കിംഗ് ചെയർമാനും, മുൻ കേന്ദ്രമന്ത്രിയുമായ പിസി തോമസ്.

വിമാനത്തിൽ വച്ച് മുദ്രാവാക്യം വിളിച്ചതിനു ‘വധശ്രമത്തിന്’ കേസെടുത്തതു പോലെ, ഇതാ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിച്ചാലും അതും ‘വധശ്രമം’. അല്പം കൂടി കടന്നു പോയാൽ കൊലക്കുറ്റത്തിനും കേസെടുക്കുമോ ? യാതൊരു നീതിബോധവും ഇല്ലാതായി തീർന്നിരിക്കുന്ന കേരള സർക്കാരും ആഭ്യന്തരമന്ത്രാലയവും എന്തൊക്കെയാണ് ചെയ്തുകൂട്ടുന്നത് എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ വിലയിരുത്തണം. തോമസ് പറഞ്ഞു.

വിമാനത്തിൽ യൂത്ത് കോൺഗ്രസുകാരെ തള്ളിയിട്ടു കയ്യേറ്റം ചെയ്ത എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് ഇനി വിമാനത്തിലേ കയറാൻ വയ്യാത്ത നില വരുമോ എന്ന് തോമസ് സന്ദേഹം പ്രകടിപ്പിച്ചു. ഏതായാലും ഒരു പ്ലെയിനിൽ അദ്ദേഹത്തിന് കയറാൻ വയ്യാത്ത സ്ഥിതിയായി എന്നുള്ളത് വ്യക്തമായിരിക്കുന്നു. അത്തരക്കാരാണ് കരിങ്കൊടി കാട്ടുന്നത് വധശ്രമം ആക്കുവാൻ ശ്രമിക്കുന്നത് എന്നും തോമസ് പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User