നടനും നിര്‍മാതാവുമായ വിജയ് ബാബു ജോർജിയയിലേക്ക് കടന്നതായി വിവരം. പീഡനക്കേസില്‍ പ്രതിയായതിന് ശേഷം ദുബായിയിലേക്ക് കടന്നിരുന്നു. അവിടെനിന്നാണ് ജോർജിയയിലേക്ക് പോയത്. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറാൻ ധാരണയില്ലാത്ത രാജ്യമാണ് ജോർജിയ.
വിജയ് ബാബുവിനെതിരെ ഉടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് പോലീസ് അറിയിച്ചു. അതേസമയം വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി. കൊച്ചി സിറ്റി പോലീസ് നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര വിദേശകാര്യ വകുപ്പാണ് നടപടി സ്വീകരിച്ചത്.