പൊലീസുകാരെ മർദിച്ച മൂന്നുപേർ പിടിയിൽ
വാഹനപരിശോധനക്കിടെയാണ് മർദ്ദനം
തിരുവനന്തപുരം കാട്ടാക്കട സ്വദേശികളായ മൂന്ന് പേർ വാഹന പരിശോധന നടത്തുകയായിരുന്ന
പോലിസുകാരെ മർദ്ദിച്ച സംഭവത്തിൽ പിടിയിലായി . റിനി ജോൺ (33), ഷൈജു (37), നിധിൻ (28) എന്നിവരെയാണ് വെള്ളറട പോലീസ് പിടികൂടിയത്.
കഴിഞ്ഞ ദിവസം വൈകുന്നേരം വെള്ളറട കാരമൂട്ടിൽ വെള്ളറട പോലീസ് വാഹന പരിശോധന നടത്തുന്നതിനിടെ ആയിരുന്നു സംഭവം. മദ്യപിച്ച് ബൈക്കിലെത്തിയ മൂന്നംഗ സംഘം പരിശോധന നടത്തിയ പോലീസുകാരെയും അസഭ്യം പറയുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നു.
What's Your Reaction?
Like
0
Dislike
0
Love
0
Funny
0
Wow
0
Sad
0
Angry
0
Comments (0)