തൃക്കാക്കരയില്‍ കെ വി തോമസിന്റെ പ്രവചനം ഇങ്ങനെ 

Jun 01, 2022 - 01:52
0
തൃക്കാക്കരയില്‍ കെ വി തോമസിന്റെ പ്രവചനം ഇങ്ങനെ 

കൊച്ചി: തൃക്കാക്കരയില്‍ പോളിങ് കുറഞ്ഞത് എല്‍ഡിഫിന് നേട്ടമാകുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. എല്‍ഡിഎഫ് മികച്ച രീതിയില്‍ വര്‍ക്ക് ചെയ്തതിന്റെ ഫലം അവര്‍ക്ക് കിട്ടുമെന്നും തോമസ് പറഞ്ഞു. എന്നാല്‍ കോണ്‍ഗ്രസിനുള്ളിലെ പടലപിണക്കം അവര്‍ക്ക് ദോഷമാകും. ഉമാ തോമസിനെ മത്സരിപ്പിക്കരുതായിരുന്നു. ബന്ധു രാഷ്ട്രിയത്തെ എതിര്‍ത്ത പാരമ്പര്യമുള്ള പി ടി തോമസിന്റെ ഭാര്യയെ മുന്‍ നിര്‍ത്തിയുള്ള രാഷ്ട്രിയം വിലപ്പോവില്ല. ഒരു പ്രെഫഷണലാണെന്നത് ഡോ. ജോ ജോസഫിന് ഗുണമാകുമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു. അതേ സമയം ബിജെപിക്ക് വോട്ട് കിട്ടില്ല. തോല്‍ക്കുമെന്ന ധാരണ ജനങ്ങള്‍ക്കിടയിലുള്ളതാണ് ബിജെപിക്ക് തിരിച്ചടിയാകുന്നതെന്നും കെ വി തോമസ് പറഞ്ഞു.

What's Your Reaction?

Like Like 1
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 1
Sad Sad 0
Angry Angry 0

Comments (0)

User