കേരള നിയമസഭാ സ്‌പീക്കർ തെരഞ്ഞെടുപ്പ് നാളെ

Sep 11, 2022 - 12:34
0
കേരള നിയമസഭാ  സ്‌പീക്കർ തെരഞ്ഞെടുപ്പ്  നാളെ

  എംബി രാജേഷ് സ്പീക്കർ സ്ഥാനം രാജിവച്ചതിനെ തുടർന്ന് പതിനഞ്ചാം കേരള നിയമസഭയിലെ പുതിയ സ്പീക്കറെ തിങ്കളാഴ്ച രാവിലെ 10 ന് ചേരുന്ന സഭാ സമ്മേളനം തെരഞ്ഞെടുക്കും. സഭാംഗങ്ങളായ എഎൻ ഷംസീർ, അൻവർ സാദത്ത് എന്നവരാണ് സ്പീക്കർ തെരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രികകൾ സമർപ്പിച്ചിട്ടുള്ളത് എന്ന് നിയമസഭാ സെക്രട്ടറി എഎം ബഷീർ അറിയിച്ചു. എംവി ഗോവിന്ദൻ സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ മന്ത്രി സ്ഥാനം രാജിവച്ച ഒഴിവിലേക്ക് പാർട്ടി എംബി രാജേഷിനെ തീരുമാനിച്ചു. ഇതോടെ സ്പീക്കർ പദവി രാജേഷ് രാജിവയ്ക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User