ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിൽ വലിയ മാറ്റമുണ്ടാക്കി,രാഹുലിന്റെ ആശയങ്ങൾ ആളുകളെ ആകർഷിക്കുന്നു ; അഴഗിരി

Sep 11, 2022 - 12:40
Updated: 4 years ago
0
ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിൽ വലിയ മാറ്റമുണ്ടാക്കി,രാഹുലിന്റെ ആശയങ്ങൾ ആളുകളെ ആകർഷിക്കുന്നു ; അഴഗിരി

രാഹുലിന്റെ ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിൽ വലിയ മാറ്റമുണ്ടാക്കിയെന്ന് തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ അഴഗിരി. ദശലക്ഷകണക്കിന് ആളുകൾ കാൽനടയാത്രയിലേക്ക് എത്തി. രാഹുലിന്റെ ആശയങ്ങളും ലാളിത്യവും ആളുകളെ വളരെയധികം ആകർഷിക്കുന്നു. ഇന്ത്യക്കാരുടെ ഐക്യത്തിനായാണ് രാഹുൽ നടക്കുന്നതെന്നും അഴഗിരി പറഞ്ഞു.

രാഹുൽ ധരിക്കുന്നത് വിദേശ നിർമിത ടി ഷർട്ടാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആരോപിച്ചിരുന്നു. കാൽനട യാത്രയ്ക്കായി കോൺഗ്രസ് കമ്മിറ്റി 20000 ടി ഷർട്ടുകൾ ഓർഡർ ചെയ്തിരുന്നു. അതിൽ നാലെണ്ണം ഒഴികെയുള്ളവരിൽ നേതാക്കളുടെ ചിത്രം പതിപ്പിച്ചിരുന്നെന്നും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ എസ് അഴഗിരി പറഞ്ഞു.ഈ ടി ഷർട്ടുകളിൽ ചിത്രം പതിക്കാത്ത ഒന്നാണ് രാഹുൽ ഗാന്ധി ധരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User