കോഴിക്കോട് കളക്‌ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി

Jun 09, 2022 - 04:48
Updated: 4 years ago
0
കോഴിക്കോട് കളക്‌ട്രേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; നേതാക്കളെ അറസ്റ്റ് ചെയ്തുനീക്കി

കോഴിക്കോട് കളക്ടറേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. റോഡില്‍ കിടന്ന് പ്രതിഷേധിച്ച കെഎസ്യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത്, കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ.പ്രവീണ്‍ കുമാര്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. റോഡില്‍ ഗതാഗത തടസം ഉണ്ടാക്കിക്കൊണ്ടായിരുന്നു പ്രതിഷേധം. മറ്റ് നേതാക്കള്‍ കളക്ടറേറ്റിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. എന്നാല്‍ പ്രതിഷേധ മാര്‍ച്ച് തടഞ്ഞുകൊണ്ട് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. പൊലീസ് ജലപീരങ്കിയുള്‍പ്പെടെ പ്രയോഗിച്ചിരുന്നു. സ്വപ്നാ സുരേഷ് ഉന്നയിച്ച ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കളക്ടറേറ്റ് മാര്‍ച്ച്. ഗുരുതരമായ ആരോപണമാണ് സ്വപ്ന സുരേഷ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഉന്നയിച്ചത്. ശിവശങ്കര്‍, മുഖ്യമന്ത്രി, അദ്ദേഹത്തിന്റെ ഭാര്യ കമല, മകള്‍ വീണ, സെക്രട്ടറി സിഎം രവീന്ദ്രന്‍, നളിനി നെറ്റോ ഐഎഎസ്, മുന്‍ മന്ത്രി കെടി ജലീല്‍ ഇങ്ങനെയുള്ളവരുടെയൊക്കെ പങ്ക് വ്യക്തമായി മൊഴി നല്‍കിയിട്ടുണ്ടെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User