ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു

ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു

ഹൈദരാബാദ്: തെലങ്കാനയിലെ സിദ്ധിപേട്ടില്‍ വീണ്ടും ഇലക്ട്രിക്ക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ചു. ചാര്‍ജ് ചെയ്യുന്നതിനിടെ പുലര്‍ച്ചയോടെയാണ് അപകടമുണ്ടായത്. സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് വീട്ടുപകരണങ്ങളും കത്തിനശിച്ചു. ആളപായമില്ല. സിദ്ധിപേട്ട് സ്വദേശിയായ ലക്ഷ്മി നാരായണ എന്നയാളുടെ ഇലക്ട്രിക്ക് ബൈക്കാണ് പൊട്ടിത്തെറിച്ചത്. ഉറക്കത്തിലായിരുന്ന വീട്ടുകാര്‍ വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തീപടരുന്നത് കണ്ടത്. ആഴ്കകള്‍ക്ക് മുമ്പാണ് ഹൈദരാബാദില്‍ എല്‍ബി നഗറില്‍ മറ്റൊരു ഇലക്ട്രിക് സ്‌കൂട്ടര്‍ പൊട്ടിത്തെറിച്ച് ഒരാള്‍ക്ക് പരിക്കേറ്റത്. ഇതിന് പിന്നാലെയാണ് വീണ്ടും ഒരു സംഭവം കൂടി ഉണ്ടായത്.