സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കാൻ കുടുംബശ്രീ; കുറ്റകൃത്യങ്ങള്‍ തടയാൻ ക്രൈം സ്പോട്ട് മാപ്പിംഗ്

സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കാൻ കുടുംബശ്രീ; കുറ്റകൃത്യങ്ങള്‍ തടയാൻ ക്രൈം സ്പോട്ട് മാപ്പിംഗ്


സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾ തടഞ്ഞ് ‘സ്ത്രീ സൗഹൃദ പ്രാദേശിക ഇടം സൃഷ്ടിക്കാനൊരുങ്ങി കുടുംബശ്രീ. ജില്ലയിൽ വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങള്‍ തടയാനായി 14 പഞ്ചായത്തുകളിലായി ആദ്യ ഘട്ടത്തില്‍ തന്നെ 2,200 ക്രൈം സ്പോട്ടുകളാണ് കുടുംബശ്രീ മാപ്പ് ചെയ്ത്. കേന്ദ്ര സര്‍ക്കാരിന്‍റെ ലഹരി വിരുദ്ധ കാമ്പയിനായ ‘നാശാ മുക്ത് പദ്ധതി’യുടെ ഭാഗമായാണ് കുടുംബശ്രീ ക്രൈം മാപ്പിങ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷണ അടിസ്ഥാനത്തിൽ 14 പഞ്ചായത്തുകളില്‍ നടപ്പാക്കിയ പദ്ധതി അടുത്ത വര്‍ഷത്തോടെ എറണാകുളം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളിലും നടപ്പാക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. കുറ്റകൃത്യത്തിന്‍റെ സ്വഭാവം, സ്ഥാനം, തീവ്രത, സമയം, മറ്റ് വിശദാംശങ്ങൾ തുടങ്ങിയവ കുടുംബശ്രീ പ്രവര്‍ത്തകര്‍ രേഖപ്പെടുത്തും.