ആറുവർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്ന്; നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും

Oct 16, 2022 - 02:04
0
ആറുവർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്ന്; നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും

  ആറു വർഷം മുൻപ് വിവാഹം റജിസ്റ്റർ ചെയ്തിരുന്നുവെന്ന് സൂപ്പർ താരം നയൻതാരയും ഭർത്താവ് വിഘ്‌നേഷ് ശിവനും. കഴിഞ്ഞ ഡിസംബറിലാണ് വാടക ഗർഭധാരണത്തിന് നടപടികൾ തുടങ്ങിയതെന്നും ദമ്പതികൾ അറിയിച്ചു. വിവാഹം കഴിഞ്ഞ് നാലു മാസത്തിനുള്ളിൽ വാടക ഗർഭധാരണത്തിലൂടെ ഇരട്ടകുഞ്ഞുങ്ങൾ ജനിച്ചതോടെ ആണ് ഇതേ ചുറ്റിപ്പറ്റി വിവാദങ്ങളും ഉയർന്നത്.
സംഭവത്തിൽ നിയമപ്രശ്നങ്ങൾ ഇല്ലെന്ന് ദക്ഷിണേന്ത്യൻ നടി നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും തമിഴ്നാട് ആരോഗ്യ വകുപ്പിന് നൽകിയ സത്യവാങ്മൂലത്തിൽ അറിയിച്ചു. വിവാഹ റജിസ്റ്റർ രേഖകളും ഇതോടൊപ്പം സമർപ്പിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞ് ആറു വർഷം കഴിയാതെ വാടക ഗർഭധാരണത്തിന് നിലവിൽ നിയമം അനുവദിക്കുന്നില്ല. കുഞ്ഞുങ്ങൾ ജനിച്ച വിവരം പുറത്തു വന്നതിനു പിന്നാലെ ഇക്കാര്യം ചൂണ്ടികാണിച്ച് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് വാടക ഗർഭധാരണത്തിനുള്ള നിയമങ്ങൾ താരം ലംഘിച്ചോയെന്ന് അന്വേഷിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User