'അമ്മ'യുടെ അവിഹതത്തിലുണ്ടായ മകനാണ് ഞാന്‍; ആഞ്ഞടിച്ച് ഷമ്മി തിലകന്‍

Jun 28, 2022 - 03:56
0
'അമ്മ'യുടെ അവിഹതത്തിലുണ്ടായ മകനാണ് ഞാന്‍; ആഞ്ഞടിച്ച് ഷമ്മി തിലകന്‍

കൊല്ലം: അമ്മയുടെ അവിഹിതത്തിലുണ്ടായ മകനാണ് താനെന്ന് തോന്നിയിട്ടുണ്ടെന്ന് നടന്‍ ഷമ്മി തിലകന്‍. അച്ചടക്ക ലംഘനമുണ്ടാക്കിയെന്ന് ആരോപിച്ച് ഷമ്മിക്കെതിരെ സംഘടന നടപടിയെടുക്കാന്‍ തീരുമാനിച്ച ഘട്ടത്തിലാണ് ഷമ്മി മാധ്യമങ്ങളെ കണ്ടത്. ജാതിയമായ വേര്‍തിരിവാണ് സംഘടനയ്ക്കുളളിലെന്ന് പറഞ്ഞ ഷമ്മി തിലകന്‍ അമ്മയുടെ അവിഹിതത്തിലുണ്ടായ മകനാണോ താനെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞു. നടനും എംഎല്‍എയുമായ ഗണേഷ്‌കുമാര്‍ തനികെക്കതിരെ പറഞ്ഞ ആരോപണങ്ങളെല്ലാം പച്ചക്കള്ളമാണ്. സംഘടനയ്‌ക്കെതിരെ പറഞ്ഞിട്ടില്ല. സംഘടനയ്‌ക്കെതിരെ നേരത്തെ ആരോപണമുന്നയിച്ച ഗണേഷ് കുമാറിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. തന്നെ ചൊറിയാന്‍ നില്‍ക്കരുത് താന്‍ കേറി മാന്തുമെന്നും സംഘടനയ്ക്ക് ഷമ്മി മുന്നറിയിപ്പ് നല്‍കി.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User