സിപിഎം ജീവിക്കാന്‍ സമ്മതിക്കുന്നില്ല; തീകൊളുത്തിയ യുവാവ് പറയുന്നു

സിപിഎം ജീവിക്കാന്‍ സമ്മതിക്കുന്നില്ല; തീകൊളുത്തിയ യുവാവ് പറയുന്നു

വടകര തട്ടോളിക്കരയിലെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് മുന്നില്‍ ആത്മഹത്യ ചെയ്യാന്‍ പെട്രോളുമായി പോകേണ്ടി വന്ന സംഭവം വിവരിച്ച് വടകര സ്വദേശിയായ പ്രശാന്ത്. സിപിഐഎം പ്രാദേശിക നേതാക്കള്‍ തന്നെ തൊഴിലെടുത്ത് ജീവിക്കാന്‍ അനുവദിക്കാത്തതിനാലാണ് തനിക്ക് ആത്മഹത്യയെക്കുറിച്ച് ചിന്തിക്കേണ്ടി വന്നതെന്ന് പ്രശാന്ത് പറഞ്ഞു. സിപിഐഎം പ്രാദേശിക നേതൃത്വം തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നുവെന്നാണ് പ്രശാന്തിന്റെ ആരോപണം. താന്‍ അംഗപരിമിതനാണ് എന്ന് പോലും പാര്‍ട്ടി പരിഗണിക്കുന്നില്ലെന്നും പ്രശാന്ത് പറഞ്ഞു. സിപിഎം പ്രവര്‍ത്തകരായ പവിത്രന്‍, വിജയന്‍, രാമകൃഷ്ണന്‍ എന്നിവരാണ് നിരന്തരം ഭീഷണിപ്പെടുത്തുന്നതെന്ന് പ്രശാന്ത് പറയുന്നു. തന്റെ മീന്‍ വളര്‍ത്തലും താറാവ് കൃഷിയും ഇവര്‍ നശിപ്പിച്ചു. താന്‍ മത്സ്യകൃഷി ചെയ്തിരുന്ന കുളത്തില്‍ സിപിഐഎം പ്രാദേശിക നേതാക്കള്‍ വിഷം കലക്കിയെന്ന് ഉള്‍പ്പെടെയുള്ള ആരോപണങ്ങളാണ് യുവാവ് ഉന്നയിക്കുന്നത്. ജീവിക്കാന്‍ മറ്റുവഴി ഇല്ലാതെ വന്നപ്പോഴാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്താന്‍ ശ്രമിച്ചതെന്നും പ്രശാന്ത് വിശദീകരിച്ചു.