നേതാക്കളെ തമ്മിലടിപ്പിക്കാൻ അനുവദിക്കില്ല: ചെറിയാൻ ഫിലിപ്പ്

കോൺഗ്രസിൽ ഗ്രൂപ്പിസത്തിന്റെ യുഗം അവസാനിച്ചു

Jun 07, 2022 - 04:37
0
നേതാക്കളെ തമ്മിലടിപ്പിക്കാൻ അനുവദിക്കില്ല: ചെറിയാൻ ഫിലിപ്പ്

കേരളത്തിലെ കോൺഗ്രസിൽ ഒരുമയോടെ നീങ്ങുന്ന കൂട്ടായ നേതൃത്വമാണ് ഇപ്പോഴുള്ളതെന്നും . ഒരുമയുണ്ടെങ്കിൽ ഉലക്കമേലും കിടക്കാമെന്ന് അവർ തെളിയിച്ചു കൊണ്ടിരിക്കുകയാണെന്നുംകെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ് പറഞ്ഞു.  ഒന്നിച്ചു നിൽക്കുന്ന കോൺഗ്രസ് നേതാക്കളെ തമ്മിലടിപ്പിക്കാൻ ആരു ശ്രമിച്ചാലും അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ നയിക്കുന്നത് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനാണ്. യുഡിഎഫിനെ നയിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മാർഗ്ഗദർശികളാണ് ജനകീയ നേതാക്കളായ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും. അവർ കർമ്മപഥത്തിൽ സജീവമാണ്.
ജനപ്രീതിയുള്ള നിരവധി നേതാക്കൾ വിവിധ തലങ്ങളിൽ കോൺഗ്രസിനെ നയിക്കുന്നു. അനുഭവജ്ഞാനമുള്ളവരോടൊപ്പം വീറുറ്റ ഒരു യുവനിര കരുത്താർജ്ജിച്ചു കൊണ്ടിരിക്കുന്നു. ഒന്നിച്ചു നിൽക്കുന്നവരെ തമ്മിലടിപ്പിക്കാൻ ആരു ശ്രമിച്ചാലും ആത്മാർത്ഥതയുള്ള കോൺഗ്രസ് പ്രവർത്തകർ അനുവദിക്കില്ല. ആർക്കും ആരെയും അവഗണിക്കാനാവില്ല. കോൺഗ്രസിൽ ഗ്രൂപ്പിസത്തിന്റെ യുഗം അവസാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User