പോക്കറ്റ് കാലി ; ഒളിവിലുള്ള വിജയ് ബാബുവിന് പ്രമുഖ നടി ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കി

May 27, 2022 - 03:31
0
പോക്കറ്റ് കാലി ; ഒളിവിലുള്ള വിജയ് ബാബുവിന് പ്രമുഖ നടി ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കി

കൊച്ചി: നടിയെ ബലാത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ കഴിയുന്ന നടന്‍ വിജയ് ബാബുവിന് ക്രെഡിറ്റ് കാര്‍ഡ് എത്തിച്ച് നല്‍കിയ പ്രമുഖ നടിയെ ചോദ്യം ചെയ്യാനൊരുങ്ങി പൊലീസ്. ഒളിവ് ജീവിതത്തിനിടെ പോക്കറ്റ് കാലിയായതിനെ തുടര്‍ന്നാണ് വിജയ് ബാബു യുവ നടിയെ ബന്ധപ്പെട്ടത്. ദുബായില്‍ നേരിട്ടെത്തിയാണ് യുവനടി ക്രഡിറ്റ് കാര്‍ഡ് വിജയ് ബാബുവിന് കൈമാറിയത്. വിജയ് ബാബുവിനായി യുവനടി രണ്ട് ക്രഡിറ്റ് കാര്‍ഡുകള്‍ എത്തിച്ച് നല്‍കിയെന്നാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായത്. വിജയ് ബാബുവിന്റെ സിനിമ നിര്‍മാണ കമ്പനിയായ ഫ്രൈഡേ ഫിലിംസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നടിയാണ് കാര്‍ഡുകള്‍ കൈമാറിയത്. ദുബൈയില്‍ ഒരു മാസത്തോളമായി ഒളിവിലുള്ള വിജയ് ബാബു കയ്യിലുള്ള പണം തീര്‍ന്നതിനെ തുടര്‍ന്ന് ക്രെഡിറ്റ് കാര്‍ഡുകള്‍ കൈമാറാന്‍ സുഹൃത്തായ യുവനടിയോട് ആവശ്യപ്പെടുകയായിരുന്നു. കൊടുങ്ങല്ലൂരിലെ സിനിമ ലൊക്കേഷനിലായിരുന്ന നടി നെടുമ്പാശ്ശേരി വഴി ദുബൈയിലെത്തിയാണ് കാര്‍ഡുകള്‍ കൈമാറിയതെന്നാണ് വിവരം. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User