എല്‍ഡിഎഫിന് തൃക്കാക്കരയില്‍ വോട്ട് കിട്ടില്ല..പിന്നല്ലെ സീറ്റ്: എ കെ ആന്റണി 

May 27, 2022 - 04:06
0
എല്‍ഡിഎഫിന് തൃക്കാക്കരയില്‍ വോട്ട് കിട്ടില്ല..പിന്നല്ലെ സീറ്റ്: എ കെ ആന്റണി 

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസിന് വോട്ട് തേടി മുതിര്‍ന്ന നേതാവ് എ കെ ആന്റണി മണ്ഡലത്തിലെത്തി. വൈകിട്ട് കാക്കനാടും വെണ്ണലയിലും നടക്കുന്ന പൊതുപരിപാടികളില്‍ എ കെ ആന്റണി സംസാരിക്കും. തൃക്കാക്കരയുടെ എംഎല്‍എയായി ഉമ തോമസിനെ ജനം അംഗീകരിച്ചുകഴിഞ്ഞു. ഇക്കാര്യം എല്‍ഡിഎഫ് പോലും സമ്മതിച്ചുകഴിഞ്ഞു. തൃക്കാക്കരയല്‍ എല്‍ഡിഎഫിന് സീറ്റ് പോയിട്ട് വോട്ട് പോലും കാര്യമായിട്ട് കിട്ടില്ലെന്നും അദേഹം പറഞ്ഞു. സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്. അത് പരിഹരിക്കാതെ മന്ത്രിമാര്‍ മണ്ഡലത്തില്‍ വോട്ട് പിടിത്തവുമായി കഴിയുകയാണെന്നും ആന്റണി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User