മാസപ്പടി കേസ്: വീണയ്ക്ക് കുരുക്ക് മുറുകും; തെളിവുകൾ തേടി ഇഡി

Jun 07, 2026 - 10:52
0
മാസപ്പടി കേസ്: വീണയ്ക്ക് കുരുക്ക് മുറുകും; തെളിവുകൾ തേടി ഇഡി

കൊച്ചി: മാസപ്പടി കേസിൽ വീണയ്‌ക്കെതിരെ ഇഡി തെളിവുകൾ തേടി. എസ്എഫ്ഐഒ കസ്റ്റഡിയിൽ എടുത്ത രേഖകൾക്കു വേണ്ടി  എറണാകുളത്തെ പിഎംഎൽഎ കോടതിയെ ഇഡി  സമീപിച്ചു. വീണയും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ 2016 ലെ കരാർ, എക്സാലോജിക്കും സിഎംആർഎല്ലും തമ്മിൽ 2017 ൽ ഉണ്ടാക്കിയ കരാർ, എക്സലോജിക് ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റ്, വീണയുടെ ഐടി റിട്ടേൺ വിശദാംശങ്ങൾ, എംപവർ ഇന്ത്യ കാപ്പിറ്റൽ കമ്പനിയുടെ  ലോൺ വിശദാംശങ്ങൾ, വീണയുടെ ലോൺ തിരിച്ചടവിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള രേഖകൾക്ക് വേണ്ടിയാണ് ഇഡി കോടതിയിൽ ഹർജി സമർപ്പിച്ചത്. സമൻസ് നൽകി വീണയെയും സിഎംആർഎൽഎംഡി ശശിധരൻ കര്‍ത്തയേയും വിളിപ്പിക്കുന്നതിന് മുൻപായി തെളിവ് ശേഖരണം പൂർത്തിയാക്കും. ഏറെ രാഷ്ട്രീയ പ്രധാന്യമുള്ള കേസ് ആയതിനാൽ യാതൊരു  പിഴവുകളും സംഭവിക്കാതിരിക്കാൻ ആണ് ഇഡി ശ്രമിക്കുന്നതെന്നാണ് അറിയാൻ കഴിയുന്ന വിവരം.  

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User