സംസ്ഥാനത്ത് ഷിഗെല്ല റിപ്പോർട്ട് ചെയ്തു; 126 പേർ രോഗബാധിതർ എന്ന് മന്ത്രി കെ മുരളീധരൻ

Jun 07, 2026 - 13:30
0
സംസ്ഥാനത്ത് ഷിഗെല്ല റിപ്പോർട്ട് ചെയ്തു; 126 പേർ രോഗബാധിതർ എന്ന് മന്ത്രി കെ മുരളീധരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് 126  പേർക്ക് ഷിഗെല്ല രോഗബാധയുള്ളതായി കണ്ടെത്തിയെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരൻ അറിയിച്ചു. കോഴിക്കോട് 3 കുട്ടികൾക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇതിൽ 2 കുട്ടികൾ ആശുപത്രി വിട്ടു. അതേസമയം, ബത്തേരിയിലെ പ്രാഥമിക പരിശോധനയിൽ ഷി​ഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതൽ പരിശോധന നടത്താൻ നിർദേശിച്ചുവെന്നും മന്ത്രി പറഞ്ഞു. രോഗബാധ നിലനിൽക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യ സുരക്ഷയിൽ കൂടുതൽ ശ്രദ്ധ വേണമെന്ന കർശന നിർദ്ദേശം നല്കിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളിൽ അടക്കം കൊടുക്കാവൂ. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കർശനമാക്കും.  കൂടാതെ, തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്നും മന്ത്രി പറഞ്ഞു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User