മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അസഭ്യവർഷം, സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ

Jun 28, 2022 - 03:58
0
മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്കിൽ അസഭ്യവർഷം, സർക്കാർ ഉദ്യോഗസ്ഥന് സസ്പെൻഷൻ

 മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്‍ബുക്കിൽ അസഭ്യവർഷം നടത്തിയ സർക്കാർ ഉദ്യോഗസ്ഥനെ ഇടുക്കി ജില്ല കളക്ടർ   സസ്പെൻഡ് ചെയ്തു. കലക്ടറേറ്റിലെ റവന്യു വിഭാഗം സീനിയർ ക്ലർക്ക് കുണ്ടറ കാഞ്ഞിരകോട് രാജീവ് ഭവനിൽ ബിജു അഗസ്റ്റിനെയാണ് സസ്പെൻഡ് ചെയ്തത്.

 സമൂഹമാധ്യമമായ ഫേസ് ബുക്കിൽ ഇദ്ദേഹം മുഖ്യമന്ത്രിക്കെതിരെ അസഭ്യവർഷം നടത്തിയതായി സിപിഐ എം പേരയം ലോക്കൽ സെക്രട്ടറി  ഇടുക്കി കലക്ടർക്ക് പരാതി നൽകിയിരുന്നു.
ജില്ലാ പൊലീസ് മേധാവി സൈബർ ക്രൈം വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണം നടത്തി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് റവന്യു വകുപ്പ് നടപടി.
 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User