മുന്‍ മന്ത്രി ടി ശിവദാസമേനോന്‍ അന്തരിച്ചു

Jun 28, 2022 - 04:21
0
മുന്‍ മന്ത്രി ടി ശിവദാസമേനോന്‍ അന്തരിച്ചു

കോഴിക്കോട്: കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ എംഎല്‍എയുമായ ടി ശിവദാസമേനോന്‍ അന്തരിച്ചു. വര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 1987ല്‍ മലമ്പുഴയില്‍ നിന്നാണ് ആദ്യമായി എംഎല്‍എ ആയത്. മൂന്ന് തവണയും മലമ്പുഴയില്‍ നിന്ന് ശിവദാസന്‍ മേനോന്‍ ജയിച്ചുകയറി. നയനാര്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായി. പിന്നീട് ധനം, എക്‌സൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉറച്ചുനിന്ന ശിവദാസമേനോന്‍ പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറിയുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User