പിഎം ശ്രീ; യുഡിഎഫ്​ നിലപാട് കേരളത്തോടുള്ള വഞ്ചന - പിണറായി വിജയൻ

Pinarayi Vijayan: States Can Exit PM SHRI Scheme Anytime, Slams UDF Over Decision

Jul 31, 2026 - 19:54
0
പിഎം ശ്രീ; യുഡിഎഫ്​ നിലപാട് കേരളത്തോടുള്ള വഞ്ചന - പിണറായി വിജയൻ
പിണറായി വിജയൻ

തിരുവനന്തപുരം: പിഎം ശ്രീദ്ധതിയുമായി ബന്ധപ്പെട്ട് യുഡിഎഫ് സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പദ്ധതിയിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ഏത് സമയത്തും പിന്മാറാൻ കഴിയുമെന്നിരിക്കെ അത് നടപ്പാക്കാനുള്ള യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് അദ്ദേഹം ആരോപിച്ചു.

ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലാണ് പിണറായി വിജയൻ ഇക്കാര്യം വ്യക്തമാക്കിയത്. പ്രതിപക്ഷത്തായിരുന്നപ്പോൾ സ്വീകരിച്ച നിലപാടുകൾ ഉപേക്ഷിച്ചാണ് യുഡിഎഫ് ഇപ്പോൾ പിഎം ശ്രീ പദ്ധതിയെ അനുകൂലിക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു.

പദ്ധതിയിൽ നിന്ന് പിന്മാറാൻ കഴിയില്ലെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാദം വസ്തുതകൾക്ക് നിരക്കുന്നതല്ലെന്നും ഏറ്റവും പുതിയ പാർലമെന്റ് രേഖകൾ അത് വ്യക്തമാക്കുന്നുവെന്നും പിണറായി പറഞ്ഞു. മുസ്ലിം ലീഗ് എംപി പി.വി. അബ്ദുൾ വഹാബിന്റെ രാജ്യസഭാ ചോദ്യത്തിന് നൽകിയ മറുപടിയിൽ, സംസ്ഥാനങ്ങൾക്ക് പിഎം ശ്രീ പദ്ധതിയിൽ നിന്ന് ഏത് സമയത്തും പിന്മാറാമെന്നും അങ്ങനെ ചെയ്താൽ പദ്ധതിയുടെ കേന്ദ്രവിഹിതം മാത്രമാണ് നഷ്ടമാകുകയെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതുപോലെ കോൺഗ്രസ് എംപി ജെബി മേത്തറിന്റെ ചോദ്യത്തിന് നൽകിയ മറുപടിയിൽ, കേരളത്തിൽ ഇതുവരെ പിഎം ശ്രീ പദ്ധതി നടപ്പാക്കിയിട്ടില്ലെന്നും ഇതിനായി കേന്ദ്രത്തിൽ നിന്ന് ഒരു രൂപ പോലും സ്വീകരിച്ചിട്ടില്ലെന്നും കേന്ദ്ര സർക്കാർ അറിയിച്ചതായും അദ്ദേഹം പറഞ്ഞു.നിയമപരമായ നിർബന്ധമൊന്നുമില്ലാതിരിക്കെ പദ്ധതി നടപ്പാക്കാനുള്ള യുഡിഎഫിന്റെ താത്പര്യം സംഘപരിവാറിനെ പ്രീതിപ്പെടുത്താനാണെന്ന് ആരോപിച്ച പിണറായി, എൽഡിഎഫ് സർക്കാർ സംരക്ഷിച്ച പൊതുവിദ്യാഭ്യാസ മേഖലയെ യുഡിഎഫ് വിട്ടുകൊടുക്കുകയാണെന്നും വിമർശിച്ചു. ഈ നിലപാടിനെതിരെ പൊതുസമൂഹം പ്രതികരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User