ബിരിയാണി ചെമ്പില്‍ പൊട്ടിത്തെറിച്ച് പിണറായി; ആദ്യപ്രതികരണം ഇങ്ങനെ

Jun 27, 2022 - 04:56
0
ബിരിയാണി ചെമ്പില്‍ പൊട്ടിത്തെറിച്ച് പിണറായി; ആദ്യപ്രതികരണം ഇങ്ങനെ

തിരുവനന്തപുരം: സ്വപ്‌ന നല്‍കിയ രഹസ്യമൊഴി സംബന്ധിച്ച് ആദ്യമായി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതോക്കെ കേരളം നേരത്തെ കേട്ട കഥകളാണെന്നും അതിന് തെരഞ്ഞെടുപ്പിലൂടെ ജനം മറുപടി പറയുമെന്നും പിണറായി പറഞ്ഞു. സ്വപ്‌ന നല്‍കിയ 164 മൊഴിക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമോ എന്ന ചോദ്യത്തിന് അത് താന്‍ പിന്നീട് തീരുമാനിക്കുമെന്നും പിണറായി പറഞ്ഞു. അങ്ങനെയൊന്നും തന്റെ പൊതുപ്രവര്‍ത്തനത്തെ അവസാനിപ്പിക്കുവാന്‍ സാധിക്കില്ല. സ്വപ്നയെ എഴുന്നുള്ളിച്ച് നടക്കുന്നവര്‍ പിന്നീട് ആ തെറ്റ് തിരുത്തും. സ്വപ്നയെ നേരത്തെ ഔദ്യോഗികമായി കണ്ടിരുന്നു. ഇക്കാര്യം നേരത്തെ പറഞ്ഞതാണെന്നും പിണറായി വിജയന്‍ പറഞ്ഞു. രോക്ഷത്തോടെയായിരുന്നു സ്വപ്‌ന കേസിന് പിണറായി മറുപടി പറഞ്ഞത്. സ്വപ്‌നയുടെ ഗുരുതര ആരോപണങ്ങള്‍ക്ക് പിന്നാലെ ആദ്യമായിട്ടാണ് പിണറായി വിജയന്‍ പ്രതികരിക്കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 1
Sad Sad 0
Angry Angry 0

Comments (0)

User