റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍ കുടുങ്ങി; വഴികള്‍ അടച്ച് മാനേജ്‌മെന്റ് 

Jun 27, 2022 - 05:17
0
റൊണാള്‍ഡോ മാഞ്ചസ്റ്ററില്‍ കുടുങ്ങി; വഴികള്‍ അടച്ച് മാനേജ്‌മെന്റ് 

മാഞ്ചസ്റ്റര്‍: ക്ലബ്ബ് മാറ്റത്തിനുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ശ്രമങ്ങള്‍ക്ക് തടയിട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. ട്രാന്‍സ്ഫര്‍ അനുവദിക്കില്ലെന്ന് 37കാരനായ സൂപ്പര്‍ താരത്തെ ക്ലബ്ബ് അറിയിച്ചു. ചാംപ്യന്‍സ് ലീഗിന് യോഗ്യത നേടുന്ന ക്ലബ്ബുകളില്‍ കളിക്കാനാണ് റൊണാള്‍ഡോക്ക് താല്‍പര്യമുണ്ടെന്ന് സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് യുണൈറ്റഡ് നിലപാട് വ്യക്തമാക്കിയത്. ബയേണ്‍ മ്യൂനിച്ചിലേക്ക് പോവുമെന്ന് നേരത്തെ വലിയ വാര്‍ത്തുകളുണ്ടായിരുന്നു. എന്നാല്‍ ബയേണ്‍ അധികൃതര്‍ തന്നെ അക്കാര്യം നിഷേധിച്ചു. റൊണാള്‍ഡോയെ സ്വന്തമാക്കാന്‍ യാതൊരുവിധ ശ്രമവുമില്ലെന്ന് ബയേണ്‍ വ്യക്തമാക്കി. പിന്നാലെ ചെല്‍സിയിലേക്ക് പോകുന്നുവെന്ന സംസാരങ്ങളുണ്ടായി. ഇതിനിടെ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് തീരുമാനം കടുപ്പിക്കുകയായിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User