ഗവർണർക്ക് ആർഎസ്എസ് വിധേയത്വം, ആരിഫ് മുഹമ്മദ് ഖാൻ വല്ലാതെ തരംതാഴരുത്, പിണറായിയുടെ മറുപടി 

Sep 19, 2022 - 12:44
0
ഗവർണർക്ക് ആർഎസ്എസ് വിധേയത്വം, ആരിഫ് മുഹമ്മദ് ഖാൻ വല്ലാതെ തരംതാഴരുത്, പിണറായിയുടെ മറുപടി 

  ഗവർണർക്ക് ആർഎസ്എസ് വിധേയത്വമാണെന്നും, ബിജെപിയുടെ അണികൾ പറയുന്നതിനേക്കൾ ആർഎസ്എസിനെ പുകഴ്ത്തി പറയുന്നത് ഗവർണറാണെന്നും

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷഭാഷയിൽ പേരെടുത്ത് വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.  ഇന്ന് രാവിലെ ഗവർണർ വാർത്താസമ്മേളനം വിളിച്ച് മുഖ്യമന്ത്രിക്കെതിരെ ആരോപണമുന്നയിച്ചതിന് പിന്നാലെയാണ് കണ്ണൂരിലെ കോട്ടയം ലോക്കൽ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത് പിണറായി രാഷ്ട്രീയ മറുപടി നൽകിയത്. 

ഭരണഘടന പദവിയിൽ ഇരുന്നു കൊണ്ട് വല്ലാതെ തരം താഴരുത്. കമ്യൂണിസ്റ്റ് വിരുദ്ധതയുടെ മൂർത്തീ ഭാവമാകരുത്. രാഷ്ട്രീയമായി എതിർക്കാനുള്ള അവസരം മറ്റ് പാർട്ടികൾക്ക് വിട്ടു കൊടുക്കണം. ആരിഫ് മുഹമ്മദ് ഖാൻ്റെ വ്യക്തിപരമായ അഭിപ്രായമല്ല ഗവർണർ പദവിയിൽ ഇരുന്ന് പറയേണ്ടത്. കമ്യൂണിസ്റ്റുകാർ കയ്യൂക്കുകൊണ്ടാണ് കാര്യങ്ങൾ നേടുന്നതെന്ന് പറയുന്ന അദ്ദേഹം ചരിത്രം ഉൾക്കൊള്ളണമെന്നും പിണറായി അഭിപ്രായപ്പെട്ടു. 

ആരിഫ് മുഹമ്മദ് ഖാന് വ്യക്തിപരമായ രാഷ്ട്രീയ നിലപാടുകളുണ്ടാകാം. അതിന്റെ ഭാഗമായി വ്യത്യസ്തമായ പാർട്ടികൾ അദ്ദേഹം പരീക്ഷിച്ചിട്ടുമുണ്ടാകാം. അങ്ങനെയുള്ള ഒരാൾ വ്യക്തിപരമായി അഭിപ്രായം പറയുന്നൊരു രീതിയല്ല, ഗവർണർ പദവിയിലിരുന്ന് പറഞ്ഞാലുണ്ടാകുക.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User