വിമത എല്‍എല്‍മാര്‍ ഗോവയില്‍; മറുതന്ത്രവുമായി ഉദ്ദവ് താക്കറെ

Jun 29, 2022 - 04:36
0
വിമത എല്‍എല്‍മാര്‍ ഗോവയില്‍; മറുതന്ത്രവുമായി ഉദ്ദവ് താക്കറെ


ഡല്‍ഹി: ശിവസേന വിമത എംഎല്‍എമാര്‍ ഗോവയിലേയ്ക്ക് പറക്കുന്നു. നിലവില്‍ അസമിലെ ഗുവഹാത്തിയിലെ ആഡംബര ഹോട്ടലിലാണ് എംഎല്‍എമാര്‍. നാളെ വിശ്വാസ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് എംഎല്‍എമാരുടെ സംഘം ഗുവഹാത്തിയിലേയ്ക്ക് പറക്കുന്നത്. വിമത എംഎല്‍എമാരില്‍ പ്രബലനായ ദീപക് കെസര്‍ക്കാറാണ് ഇക്കാര്യം അറിയിച്ചത്. നിലവല്‍ ഗുവഹാത്തിയില്‍ 50 എംഎല്‍എമാരാണ് ഷിന്‍ഡേയ്‌ക്കൊപ്പമുള്ളത്. ഇതില്‍ 39 പേരും ശിവസേന വിമത എംഎല്‍എമാരാണ്. ഗോവയില്‍ ഇന്ന് തങ്ങിയതിന് ശേഷം നേരെ നിയമസഭയിലേയ്ക്ക് എത്തിക്കുവാനാണ് ഷിന്‍ഡേ ക്യാപിന്റെ ശ്രമം. എന്നാല്‍ ഉദ്ദവ് താക്കറേയുടെ ഹര്‍ജിയില്‍ സുപ്രീം കോടതി വിശ്വാസ വോട്ടെടുപ്പ് തടയുകയാണെങ്കില്‍ എംഎല്‍എമാര്‍ ഗോവയില്‍ തന്നെ തുടരും.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User