മുസ്‌ലിം വോട്ടർമാരുടെ പേരുകൾ വെട്ടാൻ 200 ഫോം 7 അപേക്ഷകൾ; ബെലഗാവിയിൽ ഗുരുതര ആരോപണവുമായി പ്രകാശ് രാജ്

ഒരു പോളിങ് ബൂത്തിൽ മാത്രം 200 അപേക്ഷകൾ ലഭിച്ചതായി ആരോപണം; വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കാനുള്ള നീക്കത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം

Sep 27, 2026 - 07:03
0
മുസ്‌ലിം വോട്ടർമാരുടെ പേരുകൾ വെട്ടാൻ 200 ഫോം 7 അപേക്ഷകൾ; ബെലഗാവിയിൽ ഗുരുതര ആരോപണവുമായി പ്രകാശ് രാജ്

ബെലഗാവി: കർണാടകയിലെ ബെലഗാവിയിൽ മുസ്‌ലിം വോട്ടർമാരെ ലക്ഷ്യമിട്ട് വോട്ടർപട്ടികയിൽനിന്ന് പേരുകൾ നീക്കം ചെയ്യാൻ ശ്രമം നടന്നതായി നടനും സാമൂഹിക പ്രവർത്തകനുമായ പ്രകാശ് രാജ് ആരോപിച്ചു. ഒരു പോളിങ് ബൂത്തിൽ മാത്രം 200 മുസ്‌ലിം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഫോം 7 അപേക്ഷകൾ ലഭിച്ചതായാണ് അദ്ദേഹത്തിന്റെ ആരോപണം. 

വോട്ടർപട്ടികയിൽ ഉൾപ്പെട്ട ഒരാളുടെ പേര് നീക്കം ചെയ്യുന്നതിനോ മറ്റൊരാളുടെ പേര് ഉൾപ്പെടുത്തിയതിനെ എതിർക്കുന്നതിനോ ഉപയോഗിക്കുന്ന അപേക്ഷയാണ് ഫോം 7. ബെലഗാവിയിൽ ഈ സംവിധാനം ദുരുപയോഗം ചെയ്ത് ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരുടെ വോട്ടവകാശം ഇല്ലാതാക്കാൻ ശ്രമിച്ചുവെന്നാണ് പ്രകാശ് രാജ്സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്നും പ്രകാശ് രാജ് ആരോപിച്ചു. 

വിവാദമായ അപേക്ഷകളുടെ അടിസ്ഥാനത്തിൽ വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്തിട്ടില്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ബെലഗാവി ജില്ലാ ഭരണകൂടം അറിയിച്ചു. അപേക്ഷകൾ സമർപ്പിച്ചവരുടെ വിവരങ്ങളും അവയുടെ ആധികാരികതയും പരിശോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

വോട്ടർപട്ടികയുടെ കൃത്യത ഉറപ്പാക്കുന്നതിനൊപ്പം അർഹരായ വോട്ടർമാരുടെ പേരുകൾ അന്യായമായി നീക്കം ചെയ്യപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതിന്റെ ആവശ്യകത ജനങ്ങൾ തിരിച്ചറിയുമെന്നും ഇതിന് കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുമെന്നും  ശക്തമായ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്നും പ്രകാശ് രാജ് പറഞ്ഞു 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User