മട്ടന്നൂരില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് സിപിഎമ്മെന്ന് സുധാകരന്‍

Aug 22, 2022 - 03:59
0
മട്ടന്നൂരില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് സിപിഎമ്മെന്ന് സുധാകരന്‍



കൈയ്യും മെയ്യും മറന്ന് പൊരുതി മട്ടന്നൂരില്‍ സീറ്റ് ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ച യുഡിഎഫ്.  പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങളുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 
കേരളത്തിന്റെ മാറുന്ന രാഷ്ട്രീയമാണ് ചെങ്കോട്ടയെന്ന് സിപിഎം സിപിഎം അവകാശപ്പെടുന്ന മട്ടന്നൂരില്‍ കണ്ടത്. ഇരുള്‍ നിറഞ്ഞ പാര്‍ട്ടി ഗ്രാമങ്ങളില്‍ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നുവെന്നും 
ഭരണം നിലനിര്‍ത്താന്‍ സിപിഎമ്മിന് കഴിഞ്ഞെങ്കിലും അഴിമതിക്കാരനും കള്ളക്കടത്തുകാരനുമായ മുഖ്യമന്ത്രിയുടെ മുഖത്തേറ്റ പ്രഹരമാണ് അവരില്‍ നിന്നും യുഡിഎഫ് പിടിച്ചെടുത്ത പിടിച്ചെടുത്ത സീറ്റുകളെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തെ ഇന്ത്യയുടെ ''കോവിഡ് ഹബ്ബ് ' ആക്കി നാണംകെടുത്തിയ കെ കെ ഷൈലജ പോലും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ച മട്ടന്നൂരിലെ യുഡിഎഫിന്റെ മിന്നുന്ന പ്രകടനത്തില്‍   പിണറായിയുടെ ധാര്‍ഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സിപിഎം പ്രവര്‍ത്തകര്‍ക്ക് കൂടി പങ്കുണ്ടെന്നും അദേഹം പറഞ്ഞു. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User