കെ.സുരേന്ദ്രൻ സി.കെ.ജാനുവിന് നൽകിയ പണം ടവ്വലിൽ പൊതിഞ്ഞ നിലയിൽ നേരിട്ട് കണ്ടുവെന്ന് പ്രസീത

Jul 21, 2022 - 11:05
0
കെ.സുരേന്ദ്രൻ സി.കെ.ജാനുവിന് നൽകിയ പണം  ടവ്വലിൽ പൊതിഞ്ഞ നിലയിൽ നേരിട്ട് കണ്ടുവെന്ന് പ്രസീത

   കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന    എന്‍ഡിഎയുമായി സഹകരിക്കാന്‍ സി.കെ.ജാനുവിന് ബിജെപി അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ മൊഴി മാറ്റി ജെആര്‍പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. ഹോട്ടല്‍ മുറിയില്‍ വെച്ച് സുരേന്ദ്രന്‍ ജാനുവിന് നല്‍കിയ പണം താന്‍ നേരിട്ടുകണ്ടുവെന്നാണ് പ്രസീത പറയുന്നത്. ക്രൈബ്രാഞ്ചിന് നല്‍കിയ മൊഴിയുടെ വിശദാംശങ്ങളാണ് പ്രസീത വെളിപ്പെടുത്തുന്നത്. ടവ്വലില്‍ പൊതിഞ്ഞ നിലയിലായിരുന്നു പണം എന്നാണ് പ്രസീത പറയുന്നത്.
  ജാനുവിനെ കാണാനായി സുരേന്ദ്രന്‍ ഹോട്ടല്‍ മുറിയിലെത്തിയപ്പോൾ 
ഞങ്ങള്‍ പുറത്തേക്ക് മാറി നിന്നു. സുരേന്ദ്രന്‍ തിരിച്ചുപോയ ശേഷം ഞങ്ങള്‍ക്ക് അവിടെ ജാനു ഉപയോഗിച്ചിരുന്ന ടവ്വലില്‍ പൊതിഞ്ഞ പണം കാണാനായി. പിന്നീട് അത് ബാഗിലാക്കി' യെന്ന് പ്രസീത പറഞ്ഞു.
നേരത്തെ പണം കൊടുക്കുന്നത് നേരില്‍ കണ്ടുവെന്ന് പ്രസീത പറഞ്ഞിരുന്നില്ല. ഇത് സുരേന്ദ്രനെതിരായ അന്വേഷണത്തെ ബാധിച്ചിരുന്നു. പിന്നീടാണ് പണം നേരിട്ടുകണ്ടുവെന്നത് പ്രസീത അന്വേഷണ സംഘത്തിന് മൊഴി നല്‍കുന്നത്.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User