ഇന്ധന വില വർധനയിൽ വിചിത്ര വാദവുമായി കേന്ദ്രം; അയൽ രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ വില കുറവ് എന്ന് പെട്രോളിയം മന്ത്രാലയം

പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നാണ് ആഗോള വിപണയിൽ വലിയ രീതിയിൽ ഉള്ള വില കയറ്റം ഉണ്ടാകുന്നത്. എന്നാൽ, ഇന്ത്യയിലെ സാധാരണ ജനങ്ങളെ അത് പൂർണമായും ബാധിക്കാതെ സംരക്ഷിക്കുകയാണ് സർക്കാർ ചെയുന്നതെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ അവകാശ വാദം.

Jun 07, 2026 - 14:48
0
ഇന്ധന വില വർധനയിൽ വിചിത്ര വാദവുമായി കേന്ദ്രം; അയൽ രാജ്യങ്ങളെ വെച്ച് നോക്കുമ്പോൾ ഇന്ത്യയിൽ വില കുറവ് എന്ന് പെട്രോളിയം മന്ത്രാലയം

ഡൽഹി: തുടർച്ചയായി ഇന്ധന വിലയിൽ ഉണ്ടാകുന്ന വർധനവിൽ കേന്ദ്രത്തിന്റെ വിചിത്ര വാദം. സമീപ രാജ്യങ്ങളെ നോക്കുമ്പോൾ ഇന്ധന വില കുറവ് ഇന്ത്യയിലാണെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വാദം. പശ്ചിമേഷ്യയിലെ സംഘർഷത്തെ തുടർന്നാണ് ആഗോള വിപണയിൽ വലിയ രീതിയിൽ ഉള്ള വില കയറ്റം ഉണ്ടാകുന്നത്. എന്നാൽ, ഇന്ത്യയിലെ സാധാരണ ജനങ്ങളെ അത് പൂർണമായും ബാധിക്കാതെ സംരക്ഷിക്കുകയാണ് സർക്കാർ ചെയുന്നതെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ അവകാശ വാദം. ഉപഭോക്താക്കൾക്ക് സബ്സിഡി പരിരക്ഷ തുടരുമെന്നും നിലവിൽ രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്നും പെട്രോളിയം മന്ത്രാലയം വ്യക്തമാക്കി. 

മറ്റ് പല വികസിത രാജ്യങ്ങളെക്കാളും കുറഞ്ഞ നിരക്കിലാണ് ഇന്ത്യയിൽ പാചകവാതകവും ഇന്ധനവും ലഭ്യമാകുന്നതെന്ന്. ഉദാഹരണത്തിന്, ഇന്ത്യയിൽ ഒരു സിലിണ്ടറിന് ഈടാക്കുന്ന തുകയേക്കാൾ ഉയർന്ന നിരക്കാണ് പാകിസ്ഥാൻ, ശ്രീലങ്ക, നേപ്പാൾ തുടങ്ങിയ സമീപ രാജ്യങ്ങളിൽ നിലവിലുള്ളതെന്നും മന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, പെട്രോൾ, ഡീസൽ എന്നിവയുടെ രാജ്യത്തെ സംഭരണവും വിതരണ ശൃംഖലയും പൂർണ്ണമായും തൃപ്തികരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User