സിന്ധു സൂപ്പറാണ്; വീണ്ടും ഇന്ത്യയ്ക്കായി കിരീടം

Jul 17, 2022 - 05:23
Updated: 4 years ago
0
സിന്ധു സൂപ്പറാണ്; വീണ്ടും ഇന്ത്യയ്ക്കായി കിരീടം

സിംഗപ്പൂര്‍: വീണ്ടും ഇന്ത്യയ്ക്കായി നേട്ടം കൊയ്ത് സൂപ്പര്‍താരം പി വി സിന്ധു. സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റനില്‍ വിജയിച്ച സിന്ധു രാജ്യത്തിനായി വീണ്ടും കിരീടം നേടി. ഫൈനലില്‍ ചൈനയുടെ വാങ് ഷിയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍ : 21-9, 11-21, 21-15. ആദ്യ സെറ്റ് സ്വന്തമാക്കിയ സിന്ധുവിന് രണ്ടാമത്തെ സെറ്റ് നഷ്ടപ്പെട്ടു. എന്നാല്‍ മൂന്നാം സെറ്റിലെ മികച്ച പ്രകടനത്തിലൂടെ സിന്ധു വിജയം കണ്ടെത്തുകയായിരുന്നു. മികച്ച പ്രകടനം കാഴ്ച്ചവെച്ചെങ്കിലും സിന്ധുവിന്റെ മുന്നില്‍ വാങ് കീഴടങ്ങുകയായിരുന്നു. ലോക 11-ാം നമ്പര്‍ താരമാണ് വാങ്. സിന്ധു റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ്.രണ്ടു തവണ ഒളിമ്പിക് മെഡല്‍ ജേതാവായ ഈ ഹൈദരാബാദുകാരി സെമി ഫൈനലില്‍ ജപ്പാന്റെ സയിന കവാക്കാമിയെയായിരുന്നു പരാജയപ്പെടുത്തിയത്. 2022 സൂപ്പര്‍ 500 ബാഡ്മിന്റനിലെ സിന്ധുവിന്റെ ആദ്യ കിരീടമാണിത്. സെയിദ് മോദി ഇന്റര്‍നാഷണല്‍ കപ്പും, സ്വിസ് ഓപ്പണ്‍ സൂപ്പര്‍ 300 ടൂര്‍ണമെന്റും സിന്ധു നേരത്തെ വിജയിച്ചിരുന്നു.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User